കേരളം

kerala

ETV Bharat / bharat

ആയുർദൈർഘ്യം കുറയുന്നു: ശ്വാസം മുട്ടി ഇന്ത്യ..! - ശ്വാസം മുട്ടി ഇന്ത്യ..!

ഇന്ത്യയിൽ വായു മലിനീകരണം മൂലം പൗരന്മാരുടെ ആയുർദൈർഘ്യം ശരാശരി 5.2 വർഷം കുറയുന്നു. ഉത്തരേന്ത്യയിൽ ഇത് പത്തുവർഷം വരെയാണ്.

Suffocating breathing!  ശ്വാസം മുട്ടി ഇന്ത്യ..!  വായു മലിനീകരണം
ഇന്ത്യ

By

Published : Jul 31, 2020, 4:58 PM IST

ഹൈദരാബാദ്: രാജ്യത്ത് വായുവിന്‍റെ ഗുണനിലവാരം കുറഞ്ഞുവരികയാണെന്നും ഒരു ലക്ഷം പേർ വരെ ദിവസവും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ അനുഭവിക്കുന്നുണ്ടെന്നും റിപ്പോർട്ട്. ചിക്കാഗോ സർവകലാശാലയുടെ ഏറ്റവും പുതിയ ‘ഇപി‌സി’ പഠനമനുസരിച്ച് അന്തരീക്ഷ മലിനീകരണം, അന്താരാഷ്ട്രതലത്തിൽ പൊതുജനങ്ങളുടെ ആയുർദൈർഘ്യം രണ്ട് വർഷത്തോളം കുറയ്ക്കുന്നതായി സൂചിപ്പിക്കുന്നു.

ഇന്ത്യയിൽ വായു മലിനീകരണം മൂലം പൗരന്മാരുടെ ആയുർദൈർഘ്യം ശരാശരി 5.2 വർഷം കുറയുന്നു. ഉത്തരേന്ത്യയിൽ ഇത് പത്തുവർഷം വരെയാണ്. ലഖ്‌നൗ പോലുള്ള നഗരങ്ങളിൽ വായുവിൽ സൂക്ഷ്മ പൊടിപടലങ്ങൾ അടിഞ്ഞുകൂടുന്നതിന്‍റെ നിരക്ക്, ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന പരിധിയുടെ 11 ഇരട്ടിയിലധികമാണ്. ഇത് അന്തരീക്ഷ മലിനീകരണത്തിന്‍റെ നേരിട്ടുള്ള സൂചനയാണ്. വടക്കൻ കൊൽക്കത്ത പോലുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ ശ്വസിക്കുന്ന സാധാരണ വായു ഒരു ദിവസം 22 സിഗരറ്റ് വലിക്കുന്ന മലിനീകരണം ഉണ്ടാക്കുന്നുവെന്ന് പഠനം സൂചിപ്പിക്കുന്നു. മലിനീകരണത്തിന്‍റെ തലസ്ഥാനം എന്നറിയപ്പെടുന്ന ഡൽഹിയേക്കാൾ മോശമാണ് ജിന്ദ്, ബാഗ്പത്, ഗാസിയാബാദ്, മൊറാദാബാദ്, സിർസ, നോയിഡ എന്നിവിടങ്ങളിലെ വായു നിലവാരം. അന്തരീക്ഷ മലിനീകരണം 66 കോടി ഇന്ത്യക്കാരുടെ ജീവിത നിലവാരത്തിന് ഹാനികരമാണെന്ന വിശകലനവും തുടർന്നുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) പ്രഖ്യാപനവും രാജ്യത്തെ ഓരോ എട്ട് മരണങ്ങളിൽ ഒന്ന് വായു മലിനീകരണം മൂലം സംഭവിക്കുന്നുവെന്ന് ചിക്കാഗോ സർവകലാശാലയുടെ പഠനം വ്യക്തമാക്കുന്നു. ഇന്നുവരെ ഈ അവസ്ഥയിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നാണ് വാസ്തവം.

ഇന്ത്യയിൽ ശിശുക്കളിൽ ആസ്മ കേസുകൾ വർദ്ധിക്കുന്നതും, മുതിർന്നവരിൽ പക്ഷാഘാതം, ശ്വാസകോശ അർബുദം എന്നിവ കൂടുതലായി കണ്ടെത്തുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച്, ഓരോ ക്യുബിക് മീറ്ററിലെയും പൊടിപടലങ്ങൾ പത്ത് മൈക്രോഗ്രാമിൽ കൂടരുത്. ഇത് രാജ്യത്തെ മൂന്നിലൊന്ന് നഗരങ്ങളെയും പട്ടണങ്ങളെയും 'ഗ്യാസ് ചേമ്പറുകളാക്കി' മാറ്റി. എയർ ക്വാളിറ്റി ഇൻഡെക്സ് അനുസരിച്ച്, ദക്ഷിണേഷ്യയിലെ നാല് രാജ്യങ്ങൾക്ക് പരമാവധി ഭീഷണി ഉണ്ട്. ബംഗ്ലാദേശിന് ശേഷം ലോകത്തിലെ ഏറ്റവും മലിനീകരണമുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. വായു മലിനീകരണത്തിനെതിരെ അയൽരാജ്യമായ ചൈനയുടെ മാത്യക നാം അനുകരിക്കണം.

ചൈന കൽക്കരി അധിഷ്ഠിത പുതിയ വ്യവസായ പ്ലാന്‍റുകൾ നിർമിക്കുന്നത് നിരോധിച്ചു. സ്റ്റീൽ മില്ലുകൾ ആയിരുന്നു അടച്ച് വാഹന ഗതാഗതം നിയന്ത്രിച്ചു. വടക്കൻ ചൈനയില്‍ വനം വെച്ചുപിടിപ്പിക്കുന്നതിലൂടെ പ്രതിവർഷം 60 കിലോഗ്രാം ഓക്സിജൻ പുറപ്പെടുവിക്കുന്നു. വായുവിന്‍റെ ഗുണനിലവാരം ഗണ്യമായി മെച്ചപ്പെടുത്തുകയും അവിടെ മലിനീകരണം പരിശോധിക്കുകയും ചെയ്തു. ഇവിടെ സ്ഥിതി തികച്ചും വിപരീതമാണ്. മോദി സർക്കാർ നിർദേശിച്ച പുതിയ 'ദേശീയ ശുദ്ധവായു പദ്ധതി' ഇതുവരെ ആരംഭിച്ചിട്ടില്ല. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ല. പരിസ്ഥിതി സംരക്ഷണം സർക്കാരുകളുടെ മുൻഗണനയായി മാറണം. വ്യാവസായികവും വാഹന മലിനീകരണം കർശനമായി പരിശോധിക്കണം. വൈദ്യുത ഗതാഗത സംവിധാനം, സൗരോർജ്ജത്തിന്‍റെ വിപുലമായ ഉൽപാദനം തുടങ്ങിയവ നടപ്പാക്കിയാൽ വായുവിന്‍റെ ഗുണനിലവാരം മെച്ചപ്പെടുകയും രാജ്യത്തിന് ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുകയും ചെയ്യും.

ABOUT THE AUTHOR

...view details