ജയ്‌പൂർ: പ്ലാസ്‌മ തെറാപ്പിയുടെ ആദ്യപരീക്ഷണത്തിന് രാജസ്ഥാനിൽ വിജയം. ഐസിഎംആറിന്‍റെ അനുമതിയോടെ ജയ്‌പൂരിലെ സവായ് മാൻസിങ് ആശുപത്രിയിലാണ് പ്ലാസ്‌മ തെറാപ്പിയുടെ പരീക്ഷണം നടന്നത്. തെറാപ്പിയിലൂടെ എസ്‌എംഎസ് ആശുപത്രിയിലും മെഡിക്കൽ കോളജിലും ഗുരുതരാവസ്ഥയിൽ കഴിഞ്ഞ രണ്ട് വൃദ്ധ രോഗികൾ സുഖം പ്രാപിച്ചു. രാജസ്ഥാന് പുറമെ കേരളം, ഡൽഹി, മധ്യപ്രദേശ് എന്നിവിടങ്ങളിലും ഈ ചികിത്സ ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട് .
രാജസ്ഥാനിൽ പ്ലാസ്‌മ തെറാപ്പിയുടെ ആദ്യപരീക്ഷണം വിജയിച്ചു - കോൺവലസെന്‍റ് പ്ലാസ്‌മ
പ്ലാസ്‌മ തെറാപ്പിയിലൂടെ എസ്‌എംഎസ് ആശുപത്രിയിലും മെഡിക്കൽ കോളജിലും ഗുരുതരാവസ്ഥയിൽ കഴിഞ്ഞ രണ്ട് വൃദ്ധ രോഗികൾ സുഖം പ്രാപിച്ചു.
രാജസ്ഥാനിൽ പ്ലാസ്‌മ തെറാപ്പിയുടെ ആദ്യപരീക്ഷണത്തിന് വിജയം
കൊവിഡ് രോഗമുക്തി നേടിയവരുടെ രക്തത്തിലെ ആന്‍റിബോഡികൾക്ക് പ്രതിരോധശേഷി കൂടുതലായിരിക്കും. ഡോക്‌ടർമാർ ഇതിനെ കോൺവലസെന്‍റ് പ്ലാസ്‌മ എന്ന് വിളിക്കുന്നു. ഗുരുതരമായി രോഗം ബാധിച്ചവരുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് കോൺവലസെന്‍റ് പ്ലാസ്‌മ നൽകാമെന്ന് ഗവേഷകരും പറയുന്നു.