കേരളം

kerala

ETV Bharat / bharat

പാത്രം കഴുകാന്‍ മലിനജലം; നടപടിയെടുക്കാതെ സ്‌കൂൾ അധികൃതര്‍

മലിനജലത്തിന്‍റെ ഉപയോഗം കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കാനിടയുണ്ടെന്ന് സമീപവാസികൾ.

പാത്രം കഴുകാന്‍ മലിനജലം; നടപടിയെടുക്കാതെ സ്‌കൂൾ അധികൃതര്‍

By

Published : Aug 28, 2019, 7:26 PM IST

ഭോപ്പാല്‍: മധ്യപ്രദേശില്‍ സാഗർ ജില്ലയിലെ മക്രോണിയയില്‍ പ്രൈമറി സ്‌കൂളിലെ കുട്ടികൾ പാത്രം കഴുകുന്നത് സ്‌കൂളിന് സമീപത്തെ കുഴിയിലെ മലിനജലം ഉപയോഗിച്ച്. 11 വയസിന് താഴെയുള്ള വിദ്യാര്‍ഥികൾ പഠിക്കുന്ന സ്‌കൂളില്‍ ഉച്ചഭക്ഷണം നല്‍കുന്നുണ്ടെങ്കിലും പാത്രം കഴുകാന്‍ മലിനജലമാണ് ഉപയോഗിക്കുന്നത്. ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. മലിനജലത്തിന്‍റെ ഉപയോഗം കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കാനിടയുണ്ടെന്ന് സമീപവാസികൾ പറയുന്നു. സംഭവത്തില്‍ ഉടന്‍ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ പ്രോജക്‌ട് ഓഫീസര്‍ എച്ച്.പി. കുര്‍മി പറഞ്ഞു.

പാത്രം കഴുകാന്‍ മലിനജലം; നടപടിയെടുക്കാതെ സ്‌കൂൾ അധികൃതര്‍

ABOUT THE AUTHOR

...view details