ഗൃഹപാഠം ചെയ്‌തില്ല; എട്ട് വയസുകാരിക്ക് ശിക്ഷ 450 സിറ്റ് അപ്പുകൾ - ഗൃഹപാഠം ശിക്ഷ
സംഭവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
![ഗൃഹപാഠം ചെയ്‌തില്ല; എട്ട് വയസുകാരിക്ക് ശിക്ഷ 450 സിറ്റ് അപ്പുകൾ thane maharashtra teacher 450 situps severely ill Shanti Nagar locality mira road 450 സിറ്റ് അപ്പുകൾ ഗൃഹപാഠം ശിക്ഷ മഹാരാഷ്‌ട്ര താനെ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5808976-1041-5808976-1579762545525.jpg)
മുംബൈ:എട്ട് വയസുകാരി ഗൃഹപാഠം പൂർത്തിയാക്കാത്തതിന് 450 സിറ്റ് അപ്പുകൾ ചെയ്യാൻ ആവശ്യപ്പെട്ടെന്നാരോപിച്ച് മഹാരാഷ്‌ട്രയിലെ താനെയില്‍ സ്വകാര്യട്യൂഷൻ അധ്യാപികക്കെതിരെ കേസെടുത്തു. സംഭവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ മൂന്നാം ക്ലാസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്യൂഷൻ ക്ലാസ് കഴിഞ്ഞെത്തിയ പെൺകുട്ടിക്ക് നടക്കാൻ കഴിയാത്തത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ കാലുകൾ പരിശോധിച്ചപ്പോഴാണ് രണ്ട് കാലുകളിലും വീക്കം കാണുന്നത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തു. ഇതിന് മുമ്പും ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക കുട്ടിയെ ഉപദ്രവിച്ചിരുന്നു.