കേരളം

kerala

ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥിയെ സംഘം ചേര്‍ന്ന് മര്‍ദിച്ചു - ലഖ്‌നൗ

വിദ്യാര്‍ഥിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് ഹാപൂര്‍ പൊലീസ് സ്വമേധയാ കേസെടുത്തു

Hapur viral video  goons beat student  Uttar Pradesh viral video  ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥിക്ക് സംഘം ചേര്‍ന്ന് മര്‍ദനം  ലഖ്‌നൗ  വിദ്യാര്‍ഥിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍
ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥിക്ക് സംഘം ചേര്‍ന്ന് മര്‍ദനം

By

Published : Feb 25, 2020, 5:34 PM IST

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥിയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരിക്കേറ്റ ബിബിഎ വിദ്യാര്‍ഥി ലക്കി ശര്‍മ ചികിത്സയിലാണ്. ആക്രമിച്ചവര്‍ പ്രദേശത്തെ ഗുണ്ടകളാണെന്നും പണം ചോദിച്ചത് നല്‍കാതിരുന്നതിനാണ് മര്‍ദനം ഉണ്ടായതെന്നും ലക്കി പറഞ്ഞു. ഹോക്കി സ്റ്റിക്കുപയോഗിച്ചായിരുന്നു മര്‍ദനമെന്നും ലക്കി കൂട്ടിച്ചേര്‍ത്തു. അക്രമികള്‍ക്കെതിരെ കൊലപാതക ശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ABOUT THE AUTHOR

...view details