ഭുവനേശ്വർ: സംസ്ഥാനത്ത് ക്വാറന്‍റൈൻ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നവീൻ പട്‌നായിക്. പുറം നാടുകളിൽ നിന്ന് മടങ്ങുന്ന ആളുകൾ ക്വാറന്‍റൈനിൽ തുടരണമെന്നും സർക്കാർ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയമലംഘനങ്ങൾ ഉണ്ടായാൽ അധികാരികൾ ഉടൻ തന്നെ ഭരണകൂടത്തെ അറിയിക്കും.
ക്വാറന്‍റൈൻ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: നവീൻ പട്നായിക്
ക്വാറന്‍റൈൻ മാനദണ്ഡങ്ങൾ ലംഘിച്ചതായി നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണ് ഒഡിഷ മുഖ്യമന്ത്രിയുടെ പ്രസ്താവന. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരോട് സർക്കാരുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു
നവീൻ പട്നായിക്
നിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. ക്വാറന്‍റൈൻ മാനദണ്ഡങ്ങൾ ലംഘിച്ചതായി നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണ് പ്രസ്താവന. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരോട് സർക്കാരുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഒഡിഷയിലെ സ്ഥിതി നിയന്ത്രണവിധേയമാണ്. സംസ്ഥാനത്തെ ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് മതിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.