ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തിനെതിരെ സർക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ജനറൽ സെക്രട്ടറി മിലിന്ദ് പരന്ദെ. പ്രതിഷേധങ്ങളുടെ മറവില്‍ ആക്രമണങ്ങളാണ് നടക്കുന്നതെന്നും മിലിങ് പരന്ദെ ആരോപിച്ചു. ലോഹർദാഗയിൽ സിഎഎക്ക് അനുകൂലമായി നടത്തിയ റാലിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നടപടിയെടുക്കണമെന്നും മിലിന്ദ് ആവശ്യപ്പെട്ടു.
പൗരത്വ ഭേദഗതി നിയമം; പ്രതിഷേധക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത്
പ്രതിഷേധങ്ങളുടെ മറവില്‍ ആക്രമണങ്ങളാണ് നടക്കുന്നതെന്നും മിലിങ് പരന്ദെ ആരോപിച്ചു
പൗരത്വ ഭേദഗതി നിയമം
ഷഹീൻ ബാഗിലെ പ്രതിഷേധക്കാര്‍ നടത്തിയ ധർണ സാധാരണക്കാരെ ബാധിച്ചു. ധര്‍ണ പൂര്‍ണമായും രാഷ്‌ട്രീയ പ്രേരിതമാണ്. പ്രതിഷേധക്കാരെ അവിടെ നിന്നും മാറ്റി ഗതാഗത സൗകര്യം ഉണ്ടാക്കികൊടുക്കണമെന്നും മിലിന്ദ് പരന്ദെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി രാജ്യമെമ്പാടുമുള്ള വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകര്‍ പ്രവർത്തിക്കുമെന്നും ജന്മനാട്ടില്‍ മതപരമായ പീഡനം മൂലം ഈ രാജ്യത്ത് അഭയം തേടുന്നവരെ സഹായിക്കുമെന്നും വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ചു.
TAGGED:
പൗരത്വ ഭേദഗതി നിയമം