കേരളം

kerala

ETV Bharat / bharat

ഇൻഡോറിൽ ഡോക്‌ടർമാർക്കും ആശുപത്രി ജീവനക്കാർക്കും കർശന നിർദേശം - Indore

കൊവിഡ് മുൻകരുതലുകൾ പാലിക്കാത്ത ജീവനക്കാർക്കെതിരെയും ഡ്യൂട്ടിയിൽ പ്രവേശിക്കാത്ത ഡോക്‌ടർമാർക്കെതിരെയും കടുത്ത നടപടിയെടുക്കും.

ഡോക്‌ടർമാർക്കും ആശുപത്രി ജീവനക്കാർക്കും നിർദ്ദേശം  കർശന നിർദ്ദേശവുമായി കലക്‌ടർ  ഇൻഡോർ കലക്‌ടർ  മനീഷ് സിങ്  absence at Indore hospitals  Indore  Strict action against doctors, staff
ഇൻഡോറിൽ ഡോക്‌ടർമാർക്കും ആശുപത്രി ജീവനക്കാർക്കും കർശന നിർദ്ദേശം

By

Published : Apr 10, 2020, 10:29 AM IST

ഭോപ്പാൽ: കൊവിഡ് അതിഭീകരമായി പടരുന്ന സാഹചര്യത്തിൽ ഡോക്‌ടമാർക്കും ആശുപത്രി ജീവനക്കാർക്കും കർശന നിർദേശവുമായി ഇൻഡോർ കലക്‌ടർ മനീഷ് സിങ്. ഇൻഡോറിലെ ഏഴ് ആശുപത്രികളിലെ ഡോക്‌ടർമാർ, പാരാമെഡിക്കൽ, മറ്റ് ജീവനക്കാർക്കും എന്നിവർക്കാണ് കർശന നിർദ്ദേശം നൽകിയത്. വ്യക്തമായ കാരണമില്ലാതെ അവധിയെടുക്കാൻ പാടില്ല, ജില്ലാ ഉദ്യോഗസ്ഥനെ അറിയിക്കാതെ ജീവനക്കാർക്ക് അവധി അനുവദിക്കില്ല, ചികിത്സക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും ജീവനക്കാരും ഉണ്ടെന്ന് ആശുപത്രികൾ ഉറപ്പ് വരുത്തണം തുടങ്ങിയ നിർദ്ദേശങ്ങളാണ് നൽകിയത്.

അവധിയിലുള്ള ഡോക്‌ടർമാരും, ഡ്യൂട്ടിയിൽ ഇതുവരെ പ്രവേശിക്കാത്ത ഡോക്‌ടർമാരും രണ്ട് ദിവസത്തിനുള്ളിൽ ആശുപത്രി അധികൃതരെ കാരണം അറിയിക്കണമെന്നും നിർദേശമുണ്ട്. അല്ലാത്തപക്ഷം കർശനമായ നടപടിയെടുക്കുമെന്നും മനീഷ് സിങ് അറിയിച്ചു. പേഴ്‌സണൽ പ്രൊട്ടക്‌ടീവ് ഉപകരണങ്ങൾ (പിപിഇ) ആശുപത്രികളിൽ ലഭ്യമാക്കണം .കൊവിഡ് മുൻകരുതലുകൾ പാലിക്കാത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടി ഉണ്ടായിരിക്കുമെന്നും നിർദ്ദേശമുണ്ട്.

കൊവിഡ് ബാധയിൽ 44 വയസുകാരൻ കഴിഞ്ഞ ദിവസം ഇൻഡോറിൽ മരിച്ചു. 23 പേരാണ് ഇതുവരെ ഇൻഡോറിൽ മരിച്ചത്. ഇൻഡോറിൽ 221 പേർക്കും, ഭോപ്പാലിൽ 98 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 397 ആണ്.

ABOUT THE AUTHOR

...view details