ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ രാംപൂരിൽ മുസ്ലിങ്ങൾക്ക് വോട്ട് ചെയ്യാനുള്ള അനുമതി ജില്ലാ ഭരണകൂടം നിഷേധിച്ചുവെന്ന് സമാജ് വാദി പാർട്ടി സ്ഥാനാർഥി അസം ഖാൻ. കഴിഞ്ഞ ഒരാഴ്ച്ചയായി മുസ്ലിംങ്ങൾക്ക് നേരെ രാംപൂരിൽ അക്രമം അഴിച്ചു വിടുകയാണ്. ജില്ലാ മജിസ്റ്റ്രേറ്റും പൊലീസ് സൂപ്രണ്ടും മുസ്ലിങ്ങളുടെ വീടുകളിൽ അതിക്രമിച്ച് കയറി അവരെ ഉപദ്രവിക്കുകയാണെന്നും അസം ഖാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇവരുടെ വോട്ടവകാശം നിഷേധിക്കുകയാണ് ജില്ലാ ഭരണകൂടം ചെയ്തതെന്നും അസം ഖാൻ കൂട്ടിച്ചേർത്തു.
രാംപൂരിൽ മുസ്ലിങ്ങൾക്ക് വോട്ട് ചെയ്യാൻ അനുമതി നിഷേധിച്ചെന്ന് അസം ഖാൻ - മുസ്ലിം
മുസ്ലിങ്ങൾക്ക് നേരെ അക്രമം അഴിച്ചുവിടുകയും വോട്ടവകാശം നിഷേധിക്കുകയും ചെയ്തെന്ന് അസം ഖാൻ.
![രാംപൂരിൽ മുസ്ലിങ്ങൾക്ക് വോട്ട് ചെയ്യാൻ അനുമതി നിഷേധിച്ചെന്ന് അസം ഖാൻ](https://etvbharatimages.akamaized.net/etvbharat/images/768-512-3099389-thumbnail-3x2-asamkhanrampur.jpg)
ഫയൽ ചിത്രം
മുസ്ലിം വോട്ടർമാർ കൂടുതൽ ഉള്ള പ്രദേശങ്ങളിലെ വോട്ടിങ് യന്ത്രങ്ങൾ തകരാറിലായിരുന്നു എന്നും അസം ഖാൻ ആരോപണം ഉന്നയിച്ചു. ഏപ്രിൽ 18നായിരുന്നു രാംപൂരിൽ വോട്ടെടുപ്പ് നടന്നത്.