കേരളം

kerala

ETV Bharat / bharat

കോണ്‍ഗ്രസ് ഇന്ത്യയെ പാമ്പാട്ടികളുടെ നാടായി ചിത്രീകരിക്കുന്നു: മോദി - റായ്ബറേലി

പ്രിയങ്കാ ഗാന്ധി റായ്ബറേലിയില്‍ പാമ്പുകളെ കയ്യിലെടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. പിന്നാലെയാണ് കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി മോദി രംഗത്തെത്തിയത്.

ഇന്ത്യയെ പാമ്പാട്ടികളുടെ നാടായി ചിത്രീകരിക്കുന്നു: മോദി

By

Published : May 4, 2019, 5:00 AM IST

ബിക്കാനീര്‍: പാമ്പാട്ടികളുടെ നാടായി ഇന്ത്യയെ ചിത്രീകരിക്കാന്‍ കോണ്‍ഗ്രസ് ഇപ്പോഴും ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരുകാലത്ത് വിദേശത്ത് നിന്നുള്ള അതിഥികളെ പാമ്പാട്ടികളെക്കാട്ടി കോണ്‍ഗ്രസ് സന്തോഷിപ്പിച്ചിരുന്നു. ഇന്ത്യയെന്നാല്‍ പാമ്പാട്ടികളുടെ നാട് എന്നായിരുന്നു അന്ന് വിദേശികള്‍ കരുതിയിരുന്നതെന്നും മോദി പറഞ്ഞു.

എന്നാല്‍ കമ്പ്യൂട്ടര്‍ മൗസുകളുടെ സഹായത്തോടെയാണ് ഇന്ത്യയിലെ ജനങ്ങള്‍ ഇന്ന് മുന്നേറുന്നത്. പാമ്പാട്ടികളെ എവിടെയും കാണാന്‍ കഴിയുന്നില്ല. കോണ്‍ഗ്രസ് അത് മറക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ ബിക്കാനീറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചത്.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പാമ്പുകളെ കയ്യിലെടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. യുപിയില്‍ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ പ്രചാരണം നടത്തുന്നതിനിടെയായിരുന്നു പ്രിയങ്ക പാമ്പുകളെ കയ്യിലെടുത്തത്. പിന്നാലെയാണ് കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി നരേന്ദ്രമോദി രംഗത്തെത്തിയത്.

For All Latest Updates

ABOUT THE AUTHOR

...view details