കേരളം

kerala

ETV Bharat / bharat

ഗ്യാസ് വിതരണം മുടക്കാതെ ചണ്ഡീഗഡ് ഭരണകൂടം - ഗ്യാസ് വിതരണം മുടക്കാതെ ചണ്ഡീഗഡ് ഭരണകൂടം

ആളുകള്‍ക്ക് ഗ്യാസ് ഏജന്‍സികളില്‍ പോകാനുള്ള അനുമതി ഇല്ല. ടെലിഫോണ്‍ വഴി ഓര്‍ഡര്‍ നല്‍കിയാല്‍ വീട്ടുപടിക്കല്‍ ഗ്യാസെത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Steps taken to ensure smooth supply of LPG cylinders in Chandigarh  Chandigarh  LPG cylinders  ഗ്യാസ് വിതരണം മുടക്കാതെ ചണ്ഡീഗഡ് ഭരണകൂടം  ചണ്ഡീഗഡ്
ഗ്യാസ് വിതരണം മുടക്കാതെ ചണ്ഡീഗഡ് ഭരണകൂടം

By

Published : Mar 26, 2020, 12:22 PM IST

ചണ്ഡീഗഡ്: രാജ്യമൊട്ടാകെ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്‍.പി.ജി ഗ്യാസ് സിലിണ്ടറുകള്‍ മുടങ്ങാതെ വിതരണം ചെയ്‌ത് ചണ്ഡീഗഡ് ഭരണകൂടം. മേഖലയിലെ വീടുകളില്‍ എല്‍.പി.ജി ഗ്യാസ് വിതരണം സുഗമമാക്കാനുള്ള എല്ലാ നടപടിക്രമങ്ങളും ഭരണകൂടം ഉറപ്പു വരുത്തുന്നു. ഗ്യാസ് ഏജന്‍സികള്‍ വഴി 4300 എല്‍.പി.ജി സിലിണ്ടറുകള്‍ സമാഹരിച്ചുവെന്നും ഇതില്‍ 2600 എണ്ണം ഐ‌.ഒ‌.സി‌.എൽ, 1200 എച്ച്‌.പി.സി‌എൽ, 500 ബി‌.പി‌.സി‌.എൽ എന്നിവ നൽകി. നാളെ മുതൽ ഈ ശേഷി ഇരട്ടിയാക്കുമെന്നും അധികൃതര്‍ പറയുന്നു. നഗരത്തില്‍ ഗ്യാസ് വിതരണം സുഗമമായി നടക്കുമെന്നും ഉപഭോക്താക്കള്‍ പരിഭ്രമിക്കേണ്ടിവരില്ലെന്നും അധികൃതര്‍ ഉറപ്പ് നല്‍കുന്നു.

ആളുകള്‍ക്ക് ഗ്യാസ് ഏജന്‍സികളില്‍ പോകാനുള്ള അനുമതി ഇല്ലെന്നും ടെലിഫോണ്‍ വഴി ഓര്‍ഡര്‍ നല്‍കിയാല്‍ വീട്ടുപടിക്കല്‍ ഗ്യാസെത്തുമെന്നും അധികൃതര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ജനങ്ങള്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ കടുത്ത നടപടിയെടുക്കാനാണ് അധികൃതരുടെ തീരുമാനം.

ABOUT THE AUTHOR

...view details