ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ എബിവിപി സ്ഥാപിച്ചിരുന്ന പ്രതിമകള്‍ നീക്കം ചെയ്തു. വി ഡി സവര്‍ക്കര്‍, ഭഗത് സിങ്, സുഭാഷ് ചന്ദ്ര ബോസ് എന്നിവരുടെ പ്രതിമകള്‍ എബിവിപി പ്രവര്‍ത്തകര്‍ തന്നെയാണ് നീക്കിയത്. യൂണിയന്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് നടപടി.
ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ പ്രതിമകള്‍ നീക്കം ചെയ്തു - ഡല്‍ഹി യൂണിവേഴ്സിറ്റി എബിവിപി വിദ്യാര്‍ത്ഥി സംഘമാണ് പ്രതിമകള്‍ നീക്കം ചെയ്തത്
യൂണിയന്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് നടപടി
സ്റ്റുഡന്‍റ് യൂണിയന്‍ തെരഞ്ഞെടുപ്പിന് ശേഷം പ്രതിമകള്‍ പുന:സ്ഥാപിക്കുമെന്നും എബിവിപി പ്രവര്‍ത്തകര്‍ പറഞ്ഞു. സ്വതന്ത്ര സമര സേനാനികളുടെ പ്രതിമകള്‍ സ്ഥാപിക്കണമെന്ന് ഏറെ നാളായി പറയുന്നുണ്ടെങ്കിലും അധികൃതര്‍ ആവശ്യം നിരാകരിക്കുകയായിരുന്നു. സ്വതന്ത്ര സമരസേനാനികളുടെ പേരില്‍ വോട്ടു ചോദിക്കേണ്ട ആവശ്യമില്ലെന്നും എബിവിപി സ്റ്റേറ്റ് സെക്രട്ടറി സിദ്ധാര്‍ഥ് യാദവ് പറഞ്ഞു. സവര്‍ക്കറുടെ പ്രതിമയില്‍ കരി പൂശിയ നാഷണല്‍ സ്റ്റുഡന്‍റ് യൂണിയന്‍ ഓഫ് ഇന്ത്യക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും എബിവിപി പറഞ്ഞു.