കേരളം

kerala

ETV Bharat / bharat

തീവ്രവാദത്തിനെതിരെയുള്ള ഇന്ത്യയു​ടെ യുദ്ധം അവസാനിക്കുന്നില്ല: ബിപിന്‍ റാവത്ത്

​ഭീകരവാദത്തി​നെതിരായ പോരാട്ടം തുടർന്നുകൊണ്ടിരിക്കും. അതി​ന്‍റെ വേരുകൾ അറുത്തുമാറ്റുന്നതുവരെ യുദ്ധം തുടരുമെന്നും സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്​

States sponsoring terrorism  CDS Gen Rawat  Raisina Dialogue  state-sponsored terrorism  ബിപിന്‍ റാവത്ത്  തീവ്രവാദത്തെ സഹായിക്കുന്നവരെ ആഗോള രംഗത്ത് ഒറ്റപ്പെടും  റൈസീന ഡയലോഗ്
തീവ്രവാദത്തിനെതിരെയുള്ള ഇന്ത്യയു​ടെ യുദ്ധം അവസാനിക്കുന്നില്ല: ബിപിന്‍ റാവത്ത്

By

Published : Jan 16, 2020, 12:20 PM IST

ന്യൂഡൽഹി: തീവ്രവാദത്തെ സഹായിക്കുന്നവരെ ആഗോള രംഗത്ത് ഒറ്റപ്പെടുത്താന്‍ ശ്രമിക്കുമെന്ന് സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത്​. തീവ്രവാദത്തിനെതിരെയുള്ള ഇന്ത്യയു​ടെ യുദ്ധം അവസാനിക്കാൻ പോകുന്നില്ലെന്നും​ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ​ഭീകരവാദത്തി​​ന്‍റെ വേരുകൾ അറുത്തുമാറ്റുന്നതുവരെ യുദ്ധം തുടരുമെന്നും ജനറൽ ബിപിൻ റാവത്ത്​ പറഞ്ഞു. റൈസീന ഡയലോഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീവ്രവാദത്തിനെതിരെയുള്ള ഇന്ത്യയു​ടെ യുദ്ധം അവസാനിക്കുന്നില്ല: ബിപിന്‍ റാവത്ത്

തീവ്രവാദ സംഘടനകൾ പിന്തുണ നൽകുന്ന പാകിസ്ഥാനെ അന്താരാഷ്​ട്രതലത്തിൽ ഒറ്റപ്പെടുത്തണമെന്നും ജനറൽ റാവത്ത്​ ആവശ്യപ്പെട്ടു. 9/11 വേൾഡ്​ ട്രേഡ്​ സന്‍റര്‍ ആക്രമണത്തിന്​ ശേഷം തീവ്രവാദത്തിനെതിരെ അമേരിക്ക സ്വീകരിച്ച മാർഗം പിന്തുടരണം. തീവ്രവാദികൾക്ക്​ ധനസഹായവും പിന്തുണയും നൽകുന്ന രാജ്യങ്ങൾ ഉള്ളിടത്തോളം കാലം തീവ്രവാദം നിലനിൽക്കുമെന്നും റാവത്ത് പറഞ്ഞു. തീവ്രവാദത്തെ സ്പോൺസർ ചെയ്യുന്ന രാജ്യം അതി​​ന്‍റെ ഉത്തരവാദിത്തവും ഏറ്റെടുക്കണം. അത്തരം രാജ്യങ്ങളെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) കരിമ്പട്ടികയിൽ പെടുത്തിയത്​ നല്ല നടപടിയാണെന്നും നയതന്ത്രതലത്തിൽ അവരെ ഒറ്റപ്പെടുത്തണമെന്നും ജനറൽ റാവത്ത്​ അഭിപ്രായപ്പെട്ടു.

ABOUT THE AUTHOR

...view details