ന്യൂഡല്‍ഹി: കൊവിഡ് 19നെ ചെറുക്കാന്‍ എല്ലാ സംസ്ഥാനങ്ങളും ഭില്‍വാര സ്‌ട്രാറ്റജി മാതൃകയാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്‌ഡൗണ്‍ കാലത്തും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതോടെ നിര്‍ദേശം. രാജസ്ഥാനിലെ പ്രദേശമായ ഭില്‍വാര കൊവിഡ് അധിക മേഖലയായി കണക്കാക്കിയ പ്രദേശമാണ്. എന്നാല്‍ കടുത്ത നിയന്ത്രണങ്ങളോടെയും പരിശോധനകളോടെയും പ്രദേശത്ത് രോഗ വ്യാപനം തടയാന്‍ സാധിച്ചു. ലോക്‌ഡൗണ്‍ പ്രഖ്യാപിക്കുന്നത് വരെ പ്രദേശത്ത് 26 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. എന്നാല്‍ ലോക്‌ഡൗണ്‍ കഴിഞ്ഞുള്ള കാലയളവില്‍ ആകെ ഒരു കേസാണ് റിപ്പോര്‍ട്ട് ചെയ്‌ത്. ഏപ്രില്‍ നാലിനായിരുന്നു അത്.
കൊവിഡിനെ ചെറുക്കാന്‍ ഭില്‍വാര സ്‌ട്രാറ്റജി - ന്യൂഡല്‍ഹി
രാജസ്ഥാനിലെ പ്രദേശമായ ഭില്‍വാര കൊവിഡ് അധിക മേഖലയായി കണക്കാക്കിയ പ്രദേശമാണ് എന്നാല്‍ കടുത്ത നിയന്ത്രണങ്ങളോടെയും പരിശോധനകളോടെയും പ്രദേശത്ത് രോഗ വ്യാപനം തടയാന്‍ സാധിച്ചു
കൊവിഡിനെ ചെറുക്കാന്‍ ഭില്‍വാര സ്രാറ്റേര്‍ജി
ഭില്‍വാര സ്‌ട്രാറ്റജി എല്ലാ സംസ്ഥാനങ്ങളും നടപ്പിലാക്കണമെന്നും കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും ക്യാമ്പിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വീഡിയോ കോണ്‍ഫറന്‍സിലൂടെ അറിയിച്ചു. രാജ്യത്ത് നിലവില്‍ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 6761 ആയി. എന്നാല്‍ ഇത്ര വലിയ ഒരു പകര്‍ച്ച വ്യാധിയുടെ വ്യാപനം മുന്‍കൂട്ടികണ്ട് നടപടി സ്വീകരിക്കുന്നതില്‍ കേന്ദം പരാജയപ്പെട്ടെന്ന് ഹല്‍ത്ത് കെയര്‍ പ്രവൈഡേഴ്‌സ് അസോസിയെഷന്‍ ഡയറക്ടര്‍ ഗിരിധര്‍ ഗ്യാനി ആരോപിച്ചു.