കേരളം

kerala

ETV Bharat / bharat

സാമ്പത്തിക മാന്ദ്യം വർദ്ധിക്കുന്നു : സംസ്ഥാനങ്ങൾ പ്രതിസന്ധിയില്‍ - സംസ്ഥാനങ്ങൾ സ്തംഭനാവസ്ഥയിൽ

2020-2025ൽ ധനകാര്യ കമ്മിഷന്‍റെ ശുപാർശകൾ നടപ്പിൽ വരുമ്പോൾ കേന്ദ്ര സർക്കാരിന് 175 ലക്ഷം കോടിയുടെ വരവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം എന്താകും എന്നതു  സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിച്ചിട്ടില്ല

States in financial doldrums  Prime Minister Financial Advisory Board Chairman  GST Act  NDA Government  ‘Suraksha Nidhi’.  Finance Commission  Modi Government  Fifteenth Finance Commission  സാമ്പത്തിക മാന്ദ്യം വർദ്ധിക്കുന്നു : സംസ്ഥാനങ്ങൾ സ്തംഭനാവസ്ഥയിൽ  സംസ്ഥാനങ്ങൾ സ്തംഭനാവസ്ഥയിൽ  രാജ്യത്ത്‌ സാമ്പത്തിക മാന്ദ്യം രൂക്ഷം
സാമ്പത്തിക മാന്ദ്യം വർദ്ധിക്കുന്നു : സംസ്ഥാനങ്ങൾ സ്തംഭനാവസ്ഥയിൽ

By

Published : Dec 1, 2019, 4:20 PM IST

രാജ്യത്തെ പൗരന്മാരുടെ ജീവിതരീതിയിൽ സാമ്പത്തിക മാന്ദ്യം വരുത്തിയ മാറ്റങ്ങൾ ചെറുതല്ല. രാജ്യത്തെ സാമ്പത്തികരംഗത്തെ പിടിച്ചുലച്ച മാന്ദ്യം മൂലം ആയിരക്കിണക്കിന് പ്രൊഫഷണലുകൾക്കും തൊഴിലാളികൾക്കും ജോലി നഷ്ടമായി. തുടര്‍ന്ന് അവരുടെ കുടുംബങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്‌. രാജ്യത്തിന്‍റെ പുരോഗതിക്കും ജനതയുടെ സാമ്പത്തിക നിലനിൽപ്പിനും ഭീഷണിയാകുന്ന തലത്തിലേക്ക് സാമ്പത്തിക മാന്ദ്യം വളർന്നിരിക്കുകയാണ്‌. രാഷ്ട്രത്തിന്‍റെ അഭിവൃദ്ധിക്ക് ഗുണമല്ലാത്ത രീതിയിലാണ്‌ സാമ്പത്തിക നിലയുടെ പോക്‌. കാരണം പണം കൊടുത്ത് സാധനങ്ങൾ വാങ്ങാൻ കഴിയാത്ത തരത്തിലേക്ക് ജനങ്ങൾ എത്തിനിൽക്കുമ്പോൾ, അതിന് ആനുപാതികമായിത്തന്നെ, ചരക്കുസേവന നികുതിയിലൂടെ സർക്കാർ ഖജനാവിലേക്കെത്തുന്ന തുകയിലും കുറവുണ്ടാകുന്നു. ഭീമൻ കമ്പനികൾക്ക് പോലും ഉൽപ്പാദനം കുറയ്ക്കേണ്ടി വന്ന സാഹചര്യത്തിൽ, ആവശ്യ-വിതരണ ശൃംഖലയെ അത് കാര്യമായി ബാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ, ചരക്കുസേവനനികുതി അഥവാ ജിഎസ്ടി ലഭിക്കുന്ന വിൽപ്പന കുത്തനെ താഴുകയും അത്‌ മൂലം കേന്ദ്രസർക്കാർ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു.


ജി എസ് ടി നിയമം അനുസരിച്ച്, 14 ശതമാനത്തിൽ താഴെ സംസ്ഥാന നികുതി പിരിച്ചെടുത്ത സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും വ്യത്യാസം വന്ന തുക, കേന്ദ്രം തിരിച്ചു നൽകണം. രണ്ടു മാസത്തിലൊരിക്കൽ വീതമാണ് ഇത്തരത്തിൽ കേന്ദ്രസർക്കാർ തുക മടക്കി നൽകേണ്ടത്. കഴിഞ്ഞ ജൂൺ - ജൂലൈ മാസത്തിൽ 28 കോടി രൂപ കേന്ദ്രം , സംസ്ഥാനങ്ങൾക്ക് തിടിച്ചടവു നൽകിയതായാണ് കണക്ക്. ഒക്ടോബര്‍, ആഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിലെ ബാദ്ധ്യതയായി 40 കോടി രൂപ ലഭിക്കുമെന്നാണ് കേന്ദ്രം പ്രതീക്ഷിച്ചിരുന്നത്‌ എന്നാല്‍ സമയബന്ധിതമായി ഇത് നടപ്പിലാക്കാൻ കഴിയാത്തത് സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കി. ജൂൺ- ജൂലൈ മാസങ്ങളില്‍ സംസ്ഥാനങ്ങൾക്ക്‌ 28 കോടിയോളം നല്‍കാമെന്നാണ്‌ പറഞ്ഞിരുന്നത്‌.

കണക്കിൽക്കവിഞ്ഞ തുക കൈപ്പറ്റാനുള്ള സംവിധാനത്തിലൂടെ കേരളം കടബാദ്ധ്യതാ മാനദണ്ഡങ്ങളെല്ലാം തന്നെ ലംഘിച്ചു. ചരക്കുസേവന നികുതി നിയമം നടപ്പിൽ വന്നതിനു ശേഷം ന്യൂഡൽഹി, രാജസ്ഥാൻ, പഞ്ചാബ്, കേരളം , പശ്ചിമ ബംഗാൾ എന്നീ അഞ്ച് സംസ്ഥാനങ്ങൾ ജിഎസ്ടി സംബന്ധിച്ച് നേരത്തെ തയ്യാറാക്കിയ അന്വേഷണ വിഷയങ്ങൾ പുന:പരിശോധിക്കാനായി ജിഎസ്ടി കൗൺസിൽ യോഗം നടത്താന്‍ ആവശ്യപ്പെട്ടു. ഏകീകൃത നികുതി ലഭിക്കാത്ത സംസ്ഥാനങ്ങൾ ആ വിഷയമുൾപ്പെടെ ജിഎസ്ടി കൗൺസിലിനു മുമ്പിൽ ചർച്ചാവിഷയമാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. സംസ്ഥാനങ്ങളുടെ പരിധിയിൽ നിൽക്കാത്ത നിരവധി കാര്യങ്ങളും ചർച്ചയിൽ വിഷയമാക്കണമെന്നാണ്‌ സംസ്ഥാനങ്ങളുടെ ആവശ്യം. കേന്ദ്രസർക്കാരിന്‍റെ മൊത്തം നികുതിയിനത്തിൽ, ഈ വർഷം ഏകദേശം രണ്ടു ലക്ഷം കോടി രൂപയുടെ കുറവുണ്ടായതായാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിൽ പതിനഞ്ചാം ധനകാര്യ കമ്മിഷൻ റിപ്പോർട് സഹായകമാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ധനകാര്യ കമ്മിഷൻ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്താൻ ഇനിയും വൈകും. ഇത്‌ സംസ്ഥാനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കുകയും ചെയ്യും.

2015ൽ രൂപീകൃതമായ പതിനാലാം ധനകാര്യ കമ്മിഷന്‍റെ ശുപാർശ അനുസരിച്ച് അന്നത്തെ എൻഡിഎ സർക്കാർ എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഓഹരി വർദ്ധിപ്പിച്ച് കേന്ദ്രനികുതി നാൽപ്പത്തിരണ്ടു ശതമാനമാക്കി ഉയർത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ, 2017ൽ പതിനഞ്ചാം ധനകാര്യ കമ്മിഷൻ നിർദ്ദേശിച്ച പ്രകാരം സംസ്ഥാനങ്ങൾക്കുള്ള വിഹിതം വെട്ടിക്കുറയ്ക്കുകയാണുണ്ടായത്. 42 ശതമാനം സംസ്ഥാന ഓഹരി എന്ന മുൻ തീരുമാനം നടപ്പിൽ വരുത്തുക, നിലവിലെ സാഹചര്യത്തിൽ അസാദ്ധ്യമാണെന്ന് നരേന്ദ്ര മോദി സർക്കാർ തീരുമാനിച്ചു. പ്രതിരോധ മേഖലയേയും ദേശീയ സുരക്ഷാ വിഭാഗത്തെയും കൂടുതൽ കരുത്തുറ്റതാക്കാനായുള്ള ചെലവുകൾ കേന്ദ്രസർക്കാരിനുണ്ട് എന്ന കാര്യം ധനകാര്യ കമ്മിഷനെ കേന്ദ്രം അറിയിക്കുകയും ചെയ്തു. രാഷ്ട്രത്തിന്‍റെ സുരക്ഷ വർദ്ധിപ്പിക്കുക എന്നത് വർത്തമാനകാല സാഹചര്യത്തിൽ അത്യന്താപേക്ഷിതമായതു കൊണ്ടുതന്നെ കേന്ദ്ര പ്രതിരോധ വകുപ്പ് വഴി ഈ ഉത്തരവാദിത്തത്തിൽ സംസ്ഥാനങ്ങൾ കൂടി ഭാഗഭാക്കാകണമെന്ന നിർദ്ദേശവും കേന്ദ്രം അവതരിപ്പിച്ചു. അതിലൂടെയാണ്‌ സുരക്ഷാനിധി എന്ന പദ്ധതി ഉടലെടുക്കുന്നത്. പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് ഗൗരവമായ ചർച്ചകൾ നടക്കുന്നുണ്ട്. സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തേണ്ട ഉത്തരവാദിത്തത്തോടൊപ്പം, സുരക്ഷാനിധിയുടെ ചുമതല കൂടി വരുന്നത്, സാമ്പത്തിക മാന്ദ്യം മൂലം പൊറുതി മുട്ടിയിരിക്കുന്ന ഈ വേളയിൽ സംസ്ഥാനങ്ങളെ സംബന്ധിച്ച് അതിസങ്കീർണ്ണമായ ബാദ്ധ്യതയാണ്.

ആരോഗ്യ മേഖലയിൽ സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രം നിർവ്വഹിക്കുമ്പോൾ, എന്തുകൊണ്ട് രാഷ്ട്രസുരക്ഷയുടെ കാര്യം വരുമ്പോൾ സംസ്ഥാനങ്ങൾ തിരിച്ച് കേന്ദ്രത്തിന് കൈത്താങ്ങാകുന്നില്ല എന്ന ചോദ്യമാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക ബോർഡ് ചെയർമാൻ ഉന്നയിച്ചത്. എന്നാല്‍ സംസ്ഥാനങ്ങൾ ഈ അഭിപ്രായത്തോട് യോജിക്കുന്നില്ല. വ്യത്യസ്ത മേഖലകളിൽ നിന്ന് നിരവധി തലങ്ങളിൽ പല നികുതികളും കൈപ്പറ്റുന്ന കേന്ദ്രസർക്കാർ, വികസന പദ്ധതികളുടെ ഭാരം മുഴുവൻ സംസ്ഥാനങ്ങളുടെ തലയിൽ കെട്ടിവെക്കുകയാണ്.
ഓരോ അഞ്ചു വർഷം കൂടുമ്പോഴും രൂപീകരിക്കപ്പെടുന്ന ധനകാര്യ കമ്മിഷനുകൾ സംസ്ഥാനങ്ങൾക്ക് കൂടി ഗുണകരമാകുന്ന തീരുമാനങ്ങൾ നടപ്പിൽ വരുത്തണം എന്ന അഭിപ്രായമാണ് മിക്ക സംസ്ഥാനങ്ങൾക്കുമുള്ളത്. സെസ്സുകളും സർചാർജുകളും ചുമത്തി കേന്ദ്രം വരവു നേടുന്നുണ്ട്. കേന്ദ്ര പദ്ധതികൾ പതിറ്റാണ്ടുകളായി സംസ്ഥാനങ്ങളുമായി കൂട്ടിയിണക്കിയാണ് നടപ്പിലാക്കുന്നത്. അതുകൊണ്ടു തന്നെ ഈ പദ്ധതികളുടെയെല്ലാം സാമ്പത്തിക നിര്‍വ്വഹണ ഉത്തരവാദിത്തവും അതത്‌ സംസ്ഥാനങ്ങളുടെ ചുമലിൽ വരുന്നു. പദ്ധതികളുടെ അധികാരം കേന്ദ്രത്തിൽ നിക്ഷിപ്തമായിരിക്കുകയും ചെയ്യും. മോദി സർക്കാർ അധികാരത്തിൽ വന്നതോടെ കേന്ദ്രം വിഭാവനം ചെയ്യുന്ന പദ്ധതികളുടെ എണ്ണം കുറവാണ്‌. എങ്കിലും സംസ്ഥാനങ്ങളുടെ മേൽ വരുന്ന സാമ്പത്തിക സമ്മർദ്ദം വളരെ വലുതാണ്. കേന്ദ്രത്തിൽ നിന്ന് മതിയായ ഫണ്ട്‌ ലഭിക്കാത്തതിനൊപ്പം സാമ്പത്തിക മാന്ദ്യം കൂടിയായപ്പോൾ അത്‌ സംസ്ഥാനങ്ങളെ വാസ്തവത്തിൽ സാമ്പത്തിക സ്തംഭനാവസ്ഥയിൽ കൊണ്ടെത്തിച്ചു എന്ന്‌ പറയാം.

2020-2025ൽ ധനകാര്യ കമ്മിഷന്‍റെ ശുപാർശകൾ നടപ്പിൽ വരുമ്പോൾ കേന്ദ്ര സർക്കാരിന് 175 ലക്ഷം കോടിയുടെ വരവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം എന്താകും എന്നതു സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിച്ചിട്ടില്ല. സംസ്ഥാനങ്ങൾ കേന്ദ്രത്തിന് തീരുവ അടയ്ക്കുകയും നഷ്ടം തുടരുകയും ചെയ്യുന്നിടത്തോളം രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുമെന്ന് കരുതാൻ കഴിയില്ല. പതിനഞ്ചാം ധനകാര്യ കമ്മിഷന് പല പദ്ധതികൾ സംബന്ധിച്ച് നിരവധി ഭാരിച്ച ചുമതലകൾ കേന്ദ്രം നൽകിയിട്ടുണ്ട്. ഈ പദ്ധതികൾക്ക് സംസ്ഥാനങ്ങൾക്കും രാജ്യത്തിനും ഭാരമാകാത്ത തരത്തിൽ രൂപം കൊടുക്കേണ്ടത് ധനകാര്യ കമ്മിഷനാണ്‌. വോട്ടുബാങ്കുകൾ മാത്രം ലക്ഷ്യം വെച്ച് രാഷ്ട്രീയ പാർട്ടികൾ അവതരിപ്പിക്കുന്ന ഫലം കാണാത്ത പദ്ധതികൾ മാത്രമായി ഇത്തരം പദ്ധതികൾ ചുരുങ്ങിപ്പോകരുത്. അല്ലെങ്കിൽ , സാമ്പത്തിക മാന്ദ്യത്തിന്‍റെ പിടിയിലകപ്പെട്ട സംസ്ഥാനങ്ങൾക്ക് ജനങ്ങൾക്ക്‌ വേണ്ടിയോ അവരുടെ നല്ല ഭാവിയ്ക്കു വേണ്ടിയോ ഒന്നും ചെയ്യാൻ കഴിയാതെ സ്തംഭനാവസ്ഥയിൽ തുടരേണ്ടി വരും.

ABOUT THE AUTHOR

...view details