മുംബൈ: അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മാനേജറുടെ മൊഴിയെടുത്തതായി അന്വേഷണ സംഘം അറിയിച്ചു. യഷ് രാജ് ഫിലിംസിൽ നിന്ന് രജ്‌പുത് ഒപ്പിട്ട കരാർ പകർപ്പ് അന്വേഷണ ഉദ്യോഗസ്ഥന് ലഭിച്ചതായി മുംബൈ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (ഡിസിപി) അഭിഷേക് ത്രിമുഖെ പറഞ്ഞു. കൂടാതെ 15 പേരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മാനേജറുടെ മൊഴിയെടുത്തു - മൊഴി
യഷ് രാജ് ഫിലിംസിൽ നിന്ന് രജ്‌പുത് ഒപ്പിട്ട കരാർ പകർപ്പ് അന്വേഷണ ഉദ്യോഗസ്ഥന് ലഭിച്ചതായി മുംബൈ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡിസിപി) അഭിഷേക് ത്രിമുഖെ പറഞ്ഞു
സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മാനേജർ സ്റ്റാഫിന്‍റെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ്
പിആർ ടീമിൽ നിന്ന് രജ്‌പുത് ബിസിനസ് മാനേജർ ശ്രുതി മോദിയുടെയും രാധിക നിഹലാനിയുടെയും മൊഴിയെടുത്തു. അതേസമയം, നടന്‍റെ ആത്മഹത്യാ രഹസ്യം അന്വേഷിക്കണമെന്ന് ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദി പറഞ്ഞു. രാജ്‌പുത്തിനെ ബാന്ദ്ര അപ്പാർട്ട്മെന്‍റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാക്കുറിപ്പുകളൊന്നും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയില്ലെന്നും പൊലീസ് പറഞ്ഞു.