നങ്കന സാഹിബ് ഗുരുദ്വാര ആക്രമണത്തെ അപലപിച്ച് സോണിയാ ഗാന്ധി - സോണിയാഗാന്ധി
കുറ്റവാളികളെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യാന്‍ പാക് സര്ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് സോണിയാ ഗാന്ധി
ന്യൂഡല്‍ഹി: പാകിസ്ഥാനിലെ നങ്കന സാഹിബ് ഗുരുദ്വാരയില്‍ നടന്ന ആക്രമണത്തെ അപലപിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. സിഖ് തീര്‍ഥാടകരുടെയും ജീവനക്കാരുടെയും സുരക്ഷയില്‍ സോണിയാഗാന്ധി ആശങ്ക പ്രകടിപ്പിച്ചു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനോട് അടിയന്തര നടപടി സ്വീകരിക്കാന്‍ സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. ഭാവിയില്‍ ഇത്തരത്തിലുള്ള അക്രമങ്ങള്‍ ഒഴിവാക്കാനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ പാക് അധികൃതരോട് നിര്‍ദേശിക്കണമെന്നും കുറ്റവാളികളെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യാന്‍ പാക് സര്ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തണമെന്നും സോണിയാ ഗാന്ധി പറഞ്ഞു.