ന്യൂഡല്‍ഹി:ജമ്മുകശ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് പി.ഡി.പി നേതാവ് അല്‍ത്താഫ് ബുഖാരി. പ്രദേശികമായ വിഷയങ്ങള്‍കൂടി പരിഗണിച്ച് കേന്ദ്രസര്‍ക്കാര്‍ കശ്മീരില്‍ പ്രത്യേക നിയമം നിര്‍മിക്കണം. പ്രദേശവാസികളുടെ ജോലി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതില്‍ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരുകാരുടെ ജീവിക്കാനുള്ള അവകാശത്തെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കണം.
കശ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണം: അല്‍ത്താഫ് ബുഖാരി - പി.ഡി.പി നേതാവ് അല്‍ത്താഫ് ബുഖാരി
ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ശേഷം യാതൊരു തരത്തിലുള്ള രക്ത ചൊരിച്ചിലും ഉണ്ടായിട്ടില്ല. ആരും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളില്ല. അതുകൊണ്ടുതന്നെ സര്‍ക്കാരിനെയും സംസ്ഥാനത്തെ ജനങ്ങളെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ വാസസ്ഥലങ്ങള്‍ നഷ്ടമാകുമോ എന്ന ആശങ്ക കശ്മീരുകാര്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ശേഷം യാതൊരു തരത്തിലുള്ള രക്ത ചൊരിച്ചിലും ഉണ്ടായിട്ടില്ല. ആരും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളില്ല. അതുകൊണ്ടുതന്നെ സര്‍ക്കാരിനെയും സംസ്ഥാനത്തെ ജനങ്ങളെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. വികസനം ആരംഭിക്കേണ്ടത് സമൂഹത്തിന്‍റെ താഴെ തട്ടില്‍ നിന്നാകണം. 36 കേന്ദ്രമന്ത്രിമാര്‍ കശ്മീര്‍ സന്ദര്‍ശിക്കുമെന്ന വാര്‍ത്ത ശുഭകരമാണ്. ജനങ്ങള്‍ക്ക് പറയാനുള്ളത് അവര്‍ കേള്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും അല്‍ത്താഫ് ബുഖാരി പറഞ്ഞു.
കഴിഞ്ഞ നാല് മാസമായി സംസ്ഥാനത്ത് വികസനം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ അല്‍ത്താഫ് ബുഖാരി, കേന്ദ്രമന്ത്രി സംഘത്തിന്‍റെ സന്ദർശനം കഴിയുന്നതോടെ കശ്മീരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി വികസന കാര്യങ്ങള്‍ മന്ത്രിമാരുമായി ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിച്ചത് നല്ല കാര്യമാണ്. മോചിതരായ നേതാക്കള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ രീതിയില്‍ നടത്തുന്നുണ്ട്. ഇനിയും നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടില്ലാത്ത നേതാക്കളെ ഉടന്‍ മോചിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ പ്രവര്‍ത്തകരുടെ മോചനം, യുവാക്കള്‍ക്കെതിരെയുള്ള കേസുകള്‍ റദ്ദാക്കല്‍, സംസ്ഥാന പദവി പുനഃസ്ഥാപിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ആവശ്യപ്പെട്ട് ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ ജി.സി മര്‍മുവിന് നിവേദനം നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കി.