ന്യൂഡൽഹി: ഒരു ദിവസത്തെ ജനത കര്‍ഫ്യൂവിന് ശേഷം സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ശരിയായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പലരും ഇപ്പോഴും ലോക്ക്ഡൗണ്‍ ഗൗരവമായി എടുത്തിട്ടില്ല. ദയവായി ലോക്ക്ഡൗണ്‍ പാലിക്കുക. ഇതിലൂടെ നിങ്ങള്‍ സ്വയം സംരക്ഷിക്കുക, നിങ്ങളുടെ കുടുംബത്തെ രക്ഷിക്കുക, നിര്‍ദേശങ്ങള്‍ ഗൗരവമായി പാലിക്കുക. നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പു വരുത്തേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ കുറിച്ചു.