ചെന്നൈ:കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കാനാവശ്യപ്പെട്ട് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ മുഖ്യമന്ത്രി ഇ.പളനിസ്വാമിക്ക് കത്ത് നല്‍കി. കര്‍ഷകരുടെ വായ്‌പകള്‍ എഴുതി തള്ളുകയും അവര്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കുകയും ചെയ്‌ത ആദ്യ സംസ്ഥാനം തമിഴ്‌നാടാണ്. രാജ്യത്തെ കര്‍ഷകര്‍ പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ സംസ്ഥാനം ഒറ്റക്കെട്ടായി അവര്‍ക്കൊപ്പം നില്‍ക്കണമെന്നും അടിയന്തരമായി നിയമസഭ യോഗം ചേര്‍ന്ന് പ്രമേയം പാസാക്കണമെന്നും സ്റ്റാലില്‍ കത്തില്‍ പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി എംകെ സ്റ്റാലിന്‍ - ഡല്‍ഹി പ്രക്ഷോഭം
പ്രതിസന്ധി ഘട്ടത്തില്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കണമെന്നും നിയമസഭ ചേര്‍ന്ന് പ്രമേയം പാസാക്കണമെന്നും മുഖ്യമന്ത്രിക്കയച്ച കത്തില്‍ സ്റ്റാലിന്‍ പറഞ്ഞു
![കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി എംകെ സ്റ്റാലിന്‍ Tamil Nadu CM Centre's farm laws Tamil Nadu special assembly session resolution against Centre's farm laws ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ മുഖ്യമന്ത്രി ഇ.പളനിസ്വാമി തമിഴ്‌നാട് നിയമസഭ ഡല്‍ഹി പ്രക്ഷോഭം കര്‍ഷക പ്രതിഷേധം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10082902-724-10082902-1609499902923.jpg)
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനാവശ്യപ്പെട്ട് എംകെ സ്റ്റാലിന്‍ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
പഞ്ചാബിന് പിന്നാലെ കേരളവും കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കിയ കാര്യവും കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ചെന്നൈയില്‍ ഡിസംബര്‍ 18ന് ഡിഎംകെ ഉപവാസ സമരം നടത്തിയിരുന്നു.