നീറ്റ്, ജെഇഇ: സുപ്രീംകോടതിയെ സമീപിക്കാൻ മുഖ്യമന്ത്രിമാർക്ക് സ്റ്റാലിന്‍റെ കത്ത് - സ്റ്റാലിന്‍റെ കത്ത്
കൊവിഡ് മഹാമാരി കണക്കിലെടുത്ത് നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെക്കുന്നതിനായി സുപ്രീംകോടതിയെ സമീപിക്കണമെന്നാവശ്യപ്പെട്ട് ആന്ധ്ര, തെലങ്കാന, കേരളം, ഒഡീഷ മുഖ്യമന്ത്രിമാര്‍ക്ക് ഡിഎംകെ പ്രസിഡന്‍റ് എം.കെ. സ്റ്റാലിന്‍ കത്തെഴുതി.
ചെന്നൈ: കൊവിഡ് മഹാമാരി കണക്കിലെടുത്ത് നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെക്കുന്നതിനായി സുപ്രീംകോടതിയെ സമീപിക്കണമെന്നാവശ്യപ്പെട്ട് ആന്ധ്ര, തെലങ്കാന, കേരളം, ഒഡീഷ മുഖ്യമന്ത്രിമാര്‍ക്ക് ഡിഎംകെ പ്രസിഡന്‍റ് എം.കെ. സ്റ്റാലിന്‍ കത്തെഴുതി. പ്രതിസന്ധിയുടെ കാഠിന്യം രാജ്യത്തുടനീളം വഷളായിട്ടുണ്ടെന്നും പകർച്ചവ്യാധി മാത്രമല്ല, വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും രാജ്യം സാക്ഷിയായി. വിദ്യാർത്ഥികളുടെ ക്ഷേമവും ഭാവിയും മനസ്സിൽ വച്ചുകൊണ്ട്, കഠിനമായ പ്രതിസന്ധികളുടെ വെളിച്ചത്തിൽ, സംസ്ഥാനങ്ങളോട് തീരുമാനത്തില്‍ പങ്കുചേരാനും അദ്ദേഹം ആവശ്യപ്പെട്ടു. നീറ്റ്, ജെഇഇ പരീക്ഷകൾ നീട്ടിവെക്കാൻ സുപ്രീം കോടതിയെ സമീപിക്കാനും ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു. ഈ ഐക്യ നിലപാട് രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും താല്‍പ്പര്യമാണെന്നും അദ്ദേഹം കത്തിൽ പറയുന്നു. നിലവില്‍ നീറ്റ്, ജെഇഇ പരീക്ഷകൾ നടത്താനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ജാർഖണ്ഡ്, രാജസ്ഥാൻ, പഞ്ചാബ്, ഛത്തീസ്ഗഡ്, പുതുച്ചേരി എന്നീ മുഖ്യമന്ത്രിമാർ കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. മിക്ക സംസ്ഥാനങ്ങളിലും പൊതുഗതാഗത സംവിധാനം പുനരാരംഭിച്ചിട്ടില്ലെന്നും സ്റ്റാലിൻ പറയുന്നു. വ്യോമ-റെയില്‍ യാത്രാ മാര്‍ഗ്ഗങ്ങള്‍ ഭൂരിപക്ഷം പരീക്ഷാര്‍ത്ഥികൾക്കും ഉപയോഗിക്കാൻ കഴിയില്ലെന്നും അനുവദിച്ച പരീക്ഷാകേന്ദ്രങ്ങളിൽ എത്തുന്നതിൽ വളരെയധികം അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.