ചെന്നൈ:കാവേരി വാട്ടർ മാനേജ്‌മെന്‍റ് അതോറിറ്റിയെ കേന്ദ്ര ജൽ ശക്തി മന്ത്രാലയത്തിന്‍റെ കീഴിൽ കൊണ്ടുവരാനുള്ള തീരുമാനം കേന്ദ്ര സർക്കാർ പിൻവലിച്ചില്ലെങ്കിൽ രാഷ്ട്രീയ പാർട്ടികളെയും കർഷകരെയും അണിനിരത്തിക്കൊണ്ട് വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡിഎംകെ പ്രസിഡന്‍റ് എം.കെ സ്റ്റാലിൻ. കേന്ദ്രസർക്കാരിന്‍റെ തീരുമാനത്തെ അപലപിച്ച സ്റ്റാലിൻ മന്ത്രിസഭാ യോഗം വിളിച്ച് കേന്ദ്രസർക്കാരിന്‍റെ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി കെ. പളനിസ്വാമിയോട് ആവശ്യപ്പെട്ടു.
കാവേരി വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഡിഎംകെ
കർണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്കും കാവേരി നദിയിലെ വെള്ളം പങ്കിട്ട് നൽകാനാണ് കാവേരി വാട്ടർ മാനേജ്‌മെന്‍റ് അതോറിറ്റി രൂപീകരിച്ചത്
ഡിഎംകെ പ്രസിഡന്‍റ് എം.കെ സ്റ്റാലിൻ
സ്വതന്ത്രമാകേണ്ടിയിരുന്ന കാര്യങ്ങൾ കേന്ദ്രസർക്കാരിന്‍റെ നിയന്ത്രണത്തിലാക്കുന്നത് അനീതിയാണെന്നും സ്റ്റാലിൻ പറഞ്ഞു. കർണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്കും കാവേരി നദിയിലെ വെള്ളം പങ്കിട്ട് നൽകാനാണ് കാവേരി വാട്ടർ മാനേജ്‌മെന്‍റ് അതോറിറ്റി രൂപീകരിച്ചത്. കേന്ദ്രസർക്കാരിന്‍റെ നീക്കം തമിഴ്‌നാട്ടിലെ കർഷകരെ ബാധിക്കുമെന്നും സ്റ്റാലിൻ പറയുന്നു.