ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു. 150 വാര്‍ഡുകളിലായി 1,122 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. 74 ലക്ഷം വോട്ടർമാരാണ് ജിഎച്ച്എംസിയില്‍ ഉള്ളത്. 9,101 പോളിങ് സ്റ്റേഷനുകളിലായി രാവിലെ ഏഴ് മണിക്ക് പോളിങ് ആരംഭിച്ചു. വോട്ടെടുപ്പ് വൈകുന്നേരം ആറ് മണിക്ക് സമാപിക്കും. കൊവിഡ് -19 ചട്ടങ്ങൾ പാലിച്ച് തെരഞ്ഞെടുപ്പ് സുഗമവും സമാധാനപരവുമായി നടത്തുന്നതിന് എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ സി. പാർഥസാര്‍ഥി പറഞ്ഞു.
ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചു - ജിഎച്ച്എംസിയിൽ തെരഞ്ഞെടുപ്പ് ആരംഭിച്ചു
മൊത്തം 74,67,256 പേർക്ക് വോട്ട് രേഖപ്പെടുത്താൻ അർഹതയുണ്ട്. 38,89,637 പുരുഷന്മാരും 35,76,941 സ്ത്രീകളും 678 എൽജിബിടി വോട്ടർമാരുമാണ്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് (ഇവിഎം) പകരം തപാൽ ബാലറ്റുകളിലൂടെയാണ് വോട്ടെടുപ്പ് നടത്തുന്നത്
മൊത്തം 74,67,256 പേർക്ക് വോട്ട് രേഖപ്പെടുത്താൻ അർഹതയുണ്ട്. 38,89,637 പുരുഷന്മാരും 35,76,941 സ്ത്രീകളും 678 എൽജിബിടി വോട്ടർമാരുമാണ്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് (ഇവിഎം) പകരം തപാൽ ബാലറ്റുകളിലൂടെയാണ് വോട്ടെടുപ്പ് നടത്തുന്നത്. എല്ലാ വോട്ടർമാർക്കും വോട്ടർ സ്ലിപ്പുകൾ ബൂത്ത് ലെവൽ ഓഫീസർമാർ വിതരണം ചെയ്തു. വോട്ടർ സ്ലിപ്പുകൾ ലഭിക്കാത്തവർക്ക് ജിഎച്ച്എംസി ആപ്ലിക്കേഷൻ / tsec.gov.in / ghmc.gov.in വഴി ഇത് ഡൗൺലോഡ് ചെയ്യാൻ കഴിയും. പോളിങ് സ്റ്റേഷനുകളിൽ വരുന്ന വോട്ടർമാർ മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണ്. മാസ്ക് ധരിക്കാത്തവരെ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പോളിങ് ഡ്യൂട്ടിക്കായി 36,404 പേരെ വിന്യസിച്ചിട്ടുണ്ട്. മാസ്കുകൾ, സാനിറ്റൈസറുകൾ, ടിഷ്യുകൾ എന്നിവയും വിതരണം ചെയ്തു.
എല്ലാ പോളിങ് സ്റ്റേഷനുകളിലും തിങ്കളാഴ്ച ശുചീകരണം നടത്തി. വോട്ടെടുപ്പ് പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് രണ്ടാമത് ശുചീകരണം നടത്തും. എല്ലാ പോളിങ് ബൂത്തുകളുടെയും പ്രവേശന കവാടത്തിലും പുറത്തേക്കുള്ള വഴിയിലും സാനിറ്റൈസർ സ്ഥാപിച്ചിട്ടുണ്ട്. 50,000 ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ചുമതലകള്‍ക്കായി വിന്യസിച്ചിട്ടുണ്ടെന്ന് പൊലീസ് ഡയറക്ടർ ജനറൽ എം. മഹേന്ദർ റെഡ്ഡി പറഞ്ഞു. പോളിങ് സ്റ്റേഷനുകളിലും മറ്റ് സ്ഥലങ്ങളിലും കർശന സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഹൈദരാബാദ്, സൈബരാബാദ്, രാച്ചക്കണ്ട പോലീസ് കമ്മീഷണർമാർ വ്യക്തമാക്കി. ടിആർഎസും ബിജെപിയും കോൺഗ്രസും എല്ലാ സീറ്റുകളിലും മത്സരിക്കുമ്പോൾ എഐഎംഐഎം 51 വാര്‍ഡുകളില്‍ സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. 2016 ലെ തെരഞ്ഞെടുപ്പിൽ ടിആർഎസ് 99 സീറ്റുകളും എഐഎംഐഎം 44 സീറ്റുകളുമാണ് നേടിയത്. ബിജെപിക്ക് നാല് സീറ്റുകള്‍ മാത്രമാണ് 2016ലെ തെരഞ്ഞെടുപ്പില്‍ നേടാനായത്.