ബെംഗളൂരു: കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തില്‍ ആനയെ വെടിവെച്ച വനം വകുപ്പ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. ആനയെ വെടിവെച്ചിടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മാര്‍ച്ച് 7നാണ് സംഭവം നടന്നത്. താല്‍കാലിക ജീവനക്കാരനായിരുന്ന റഹീമിനെയും വനം വകുപ്പിലെ സ്ഥിരം ജീവനക്കാരന്‍ ഉമേഷിനെയുമാണ് പിരിച്ചു വിട്ടത്.
വന്യജീവി സങ്കേതത്തില്‍ ആനയെ വെടിവെച്ച ജീവനക്കാരെ പിരിച്ചു വിട്ടു - ബെംഗളൂരു
ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തിലെ താല്‍കാലിക ജീവനക്കാരനായിരുന്ന റഹീമിനെയും വനം വകുപ്പിലെ സ്ഥിരം ജീവനക്കാരന്‍ ഉമേഷിനെയുമാണ് പിരിച്ചു വിട്ടത്
ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തില്‍ ആനയെ വെടിവെച്ചിട്ട ജീവനക്കാരെ പിരിച്ചു വിട്ട് വനം വകുപ്പ്
ആഭ്യന്തര അന്വേഷണത്തിനു ശേഷമാണ് നടപടിയെടുത്തതെന്ന് ബന്ദിപ്പൂര്‍ ഫീല്‍ഡ് ഡയറക്‌ടര്‍ ടി ബാലചന്ദ്ര പറഞ്ഞു. റഹീം ആനയെ വെടിവെക്കുകയും ശേഷം ഉമേഷ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്‌തതോടെ സമൂഹത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധം ഉയരുകയായിരുന്നു.
Last Updated : Mar 12, 2020, 12:51 PM IST