ഉത്തരാഖണ്ഡിൽ എയിംസ് ആശുപത്രിയിലെ നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചു - Rishekesh
ആശുപത്രിയിലെ മറ്റ് ജീവനക്കാർക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല
ഉത്തരാഖണ്ഡിൽ എയിംസ് ആശുപത്രിയിലെ നഴ്സിന് കൊവിഡ് 19
ഡെറാഡൂൺ: റിഷികേശിലെ എയിംസ് ആശുപത്രിയിലെ നഴ്സിന് കൊവിഡ് 19 സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല. ഡൽഹിയിലെ സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ അടുത്തിടെ 15 ൽ അധികം ജീവനക്കാർക്ക് കൊവിഡ് 19 ബാധിച്ചിരുന്നു. തുടർന്ന് ആശുപത്രി താൽക്കാലികമായി അടച്ചുപൂട്ടി. ആശുപത്രി അണുവിമുക്തമാക്കിയതിന് ശേഷമാണ് പിന്നീട് തുറന്നത്.