കേരളം

kerala

ETV Bharat / bharat

സുശാന്തിന്‍റെ മരണം; സിബിഐ അന്വേഷണവും എയിംസ്‌ റിപ്പോര്‍ട്ടും ചോദ്യം ചെയ്യുന്നത് വിചിത്രമെന്ന് ശിവസേന - സുശാന്ത് സിങ് രാജ്‌പുത്ത്‌ മരണം

പുതിയ ഫൊറന്‍സിക് സംഘത്തെ രൂപീകരിക്കണമെന്ന് സിബിഐ ഡയറക്ടറോട്‌ അഭ്യര്‍ത്ഥിക്കുമെന്ന് സുശാന്തിന്‍റെ കുടുംബം.

ssr case  sanjay raut on aiims report  sanjay raut on ssr case  sanjay raut on ssr aiims report  Sushant Singh Rajput death  Maharashtra government  AIIMS forensic report  Sushant Singh Rajput CBI probe  Mumbai Police  സുശാന്ത് സിങ് രാജ്‌പുത്ത്‌ മരണം  ബോളിവുഡ്‌ താരം സുശാന്ത് സിങ് രാജ്‌പുത്തിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം
സുശാന്തിന്‍റെ മരണം; സിബിഐ അന്വേഷണവും എയിംസ്‌ റിപ്പോര്‍ട്ടും ചോദ്യം ചെയ്യുന്നത് വിചിത്രമെന്ന് ശിവസേന

By

Published : Oct 5, 2020, 6:49 PM IST

മുംബൈ: ബോളിവുഡ്‌ താരം സുശാന്ത് സിങ് രാജ്‌പുത്തിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണത്തെയും എയിംസിന്‍റെ റിപ്പോര്‍ട്ടും ചോദ്യം ചെയ്യുന്നത്‌ വിചിത്രമെന്ന് ശിവസേന വക്താവ്‌ സഞ്ജയ് റൗത്ത്. എയിംസിലെ വിദഗ്‌ധ സംഘം നടത്തിയ പരിശോധനയില്‍ സുശാന്തിന്‍റേത്‌ ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് ശരിയല്ലെന്നും പുതിയ ഫൊറന്‍സിക് സംഘത്തെ രൂപീകരിക്കണമെന്ന് സിബിഐ ഡയറക്ടറോട്‌ അഭ്യര്‍ത്ഥിക്കുമെന്നും സുശാന്തിന്‍റെ കുടുംബ അഭിഭാഷകനായ വികാസ്‌ മേത്ത ട്വീറ്റ് ചെയ്‌തു.

സുശാന്ത് കൊല്ലപ്പെട്ടതല്ലെന്നും ആത്മഹത്യ ചെയ്‌തതാണെന്നും എയിംസിലെ ഫൊറന്‍സിക് വിദഗ്‌ധന്‍ ഡോ. സുധീര്‍ ഗുപ്‌ത അടങ്ങിയ സംഘം നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചു. ഇത് മുംബൈ പൊലീസിന്‍റെ അന്വേഷണം ശരിവെക്കുന്നതാണെന്നും സഞ്ജയ്‌ റൗത്ത് പറഞ്ഞു. അങ്ങനെയെങ്കില്‍ ഏതെങ്കിലും വിദേശ ഏജന്‍സികളെ കൊണ്ട് കേസ്‌ അന്വേഷിക്കണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മൃതദേഹമില്ലാതെ എങ്ങനെ എയിംസ്‌ സംഘത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധിച്ചെന്നും കൂപ്പര്‍ ആശുപത്രിയുടെ റിപ്പോര്‍ട്ടില്‍ മരണ സമയം പോലും രേഖപ്പെടുത്തിയിരുന്നില്ലെന്നും വികാസ്‌ സിങ്‌ വിമര്‍ശിച്ചു. അതേസമയം കേസിലെ മയക്കുമരുന്ന്‌ ബന്ധം പൊലീസ് അവഗണിക്കുന്നെന്ന് സംസ്ഥാന ബിജെപി ആരോപിച്ചു.

ABOUT THE AUTHOR

...view details