ചെന്നൈ: കേരളാ തമിഴാനാട് അതിർത്തിയിലെ കളിയിക്കാവിളയിൽ എഎസ്‌ഐയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതികളെ അറസ്റ്റ് ചെയ്തു. ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ നാഗർകോയിലിനടുത്തുള്ള തിരുവിതാൻകോഡ് സ്വദേശികളായ അബ്ദുൾ ഷമീം (29), തൗഫീക്ക് (27) എന്നിവരാണ് അറസ്റ്റിലായത്.
എഎസ്‌ഐയുടെ കൊലപാതകം; മുഖ്യ പ്രതികളെ അറസ്റ്റ് ചെയ്‌തു - പ്രതികളെ അറസ്റ്റ് ചെയ്തു
തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ നാഗർകോയിലിനടുത്തുള്ള തിരുവിതാൻകോഡ് സ്വദേശികളായ അബ്ദുൾ ഷമീം (29), തൗഫീക്ക് (27) എന്നിവരാണ് അറസ്റ്റിലായത്
എസ്‌എസ്‌ഐയുടെ കൊലപാതകം: പ്രതികളെ അറസ്റ്റ് ചെയ്തു
തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളും കൈകാര്യം ചെയ്യുന്ന തമിഴ്‌നാട് ക്യു ബ്രാഞ്ചിലെ ഉദ്യോഗസ്ഥരാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ജനുവരി എട്ടിന് രാത്രി ഒമ്പതരയ്ക്കാണ് കേരള അതിർത്തിയിലെ കളിയിക്കാവിളയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ഇവർ വെടിവച്ച് കൊലപ്പെടുത്തിയത്.
Last Updated : Jan 14, 2020, 7:31 PM IST