ന്യൂഡൽഹി: അതിർത്തി കാവൽ സേനയായ ശാസ്‌ത്ര സീമ ബാലിൽ (എസ്.എസ്.ബി) ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. സേനയുടെ ഡൽഹി ആസ്ഥാനമായുള്ള 25 ബറ്റാലിയനിൽ ജോലി ചെയ്യുന്ന 55 വയസ്സുള്ള ആളാണ് മരിച്ചത്.
എസ് എസ് ബിയിൽ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു
അർദ്ധസൈനിക വിഭാഗത്തിൽ കൊവിഡ് മൂലം 10 ഉദ്യോഗസ്ഥർ മരിച്ചതായാണ് വിവരം.
ഇതോടെ ഇന്ത്യയിലെ അഞ്ച് അർദ്ധസൈനിക വിഭാഗത്തിൽ നിന്നായി കൊവിഡ് മൂലം 10 ഉദ്യോഗസ്ഥർ മരിച്ചതായാണ് വിവരം. നേപ്പാളുമായി 1,751 കിലോമീറ്റർ പ്രദേശത്തും ഭൂട്ടാനുമായുള്ള 699 കിലോമീറ്റർ അതിർത്തിയിലും കാവൽ നിൽക്കുന്ന 80,000 അംഗങ്ങളുള്ള സേനയിലെ ആദ്യ കൊവിഡ് മരണമാണിത്. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ (സിഐഎസ്എഫ്) നാല് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിന്നു.
സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിനും (സിആർപിഎഫ്) ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിനും (ബിഎസ്‌എഫ്) രണ്ട് ഉദ്യോഗസ്ഥർ വീതവും ഇന്തോ -ടിബറ്റൻ ബോർഡർ പൊലീസിൽ ഒരു ഉദ്യോഗസ്ഥനും മരിച്ചു. സിഎപിഎഫുകളിൽ വെള്ളിയാഴ്ച 25 പുതിയ കേസുകളെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പിഎടിഐയുടെ ഏറ്റവും പുതിയ ഡാറ്റ പ്രകാരം സിഎപിഎഫുകൾക്ക് ഇതുവരെ 1,540 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. അതിൽ 1,090 സൈനികർ രോഗമുക്തി നേടി. 440 ഓളം സൈനികർ നിലവിൽ ചികിത്സയിലാണ്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള മറ്റ് സേനകളിൽ 13 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.