ഭുവനേശ്വർ: ഒഡീഷയിൽ കൽപ്പന സ്ക്വയറിനടുത്ത് എസ്എസ്ബി കോൺസ്റ്റബിളിന് സ്ത്രീയുടെ മർദനം. അപമര്യാദയായി പെരുമാറിയ കോൺസ്റ്റബിളിനെയാണ് സ്ത്രീ ഷൂ ഊരി മർദിച്ചത്. തന്നോട് കോൺസ്റ്റബിൾ മോശമായി പെരുമാറിയെന്ന് ആരോപിച്ച് സ്ത്രീ നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടി. ഇവർ പിടിച്ചുവെച്ചതോടെയാണ് ഷൂസുകൊണ്ട് സ്ത്രീ കോൺസ്റ്റബിളിനെ മർദിച്ചത്.
അപമര്യാദയായി പെരുമാറിയ കോൺസ്റ്റബിളിന് സ്ത്രീയുടെ മർദനം - എസ്എസ്ബി കോൺസ്റ്റബിളിന് സ്ത്രീയുടെ മർദനം
ഒഡീഷയിൽ കൽപ്പന സ്ക്വയറിനടുത്താണ് സംഭവം.
അപമര്യാദയായി പെരുമാറിയ കോൺസ്റ്റബിളിന് സ്ത്രീയുടെ മർദനം
അതേസമയം സംഭവം അറിഞ്ഞ് ക്യാപിറ്റൽ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഒരു സംഘം സ്ഥലത്തെത്തി പ്രകോപിതരായ നാട്ടുകാരിൽ നിന്ന് കോൺസ്റ്റബിളിനെ രക്ഷപ്പെടുത്തി. അന്വേഷണത്തിന്‍റെ ഭാഗമായി കോൺസ്റ്റബിളിനെ സർവീസിൽ നിന്ന് താത്ക്കാലികമായി പുറത്താക്കി. അന്വേഷണം തുടരുമെന്ന് പൊലീസ് പറഞ്ഞു