കേരളം

kerala

ETV Bharat / bharat

മുംബൈ രാജ്‌ഭവനിലെ സുരക്ഷാ ജീവനക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു - രാജ്ഭവന്‍

എസ്.ആർ.പി.എഫിന്‍റെ കോലാപ്പൂർ 16 ഡിവിഷനിലെ കോൺസ്‌റ്റബിളായ ദീപക് ചവാനാണ് സ്വന്തം തോക്കുപയോഗിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്

രാജ്‌ഭവനിലെ സുരക്ഷാ ജീവനക്കാരന്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

By

Published : Oct 8, 2019, 6:17 PM IST

മുംബൈ:രാജ്ഭവനിലെ സുരക്ഷാചുമതലയിലുള്ള സ്റ്റേറ്റ് റിസർവ് പൊലീസ് ഫോഴ്‌സ് (എസ്ആർപിഎഫ്) കോൺസ്റ്റബിൾ സ്വന്തം തോക്കുപയോഗിച്ച് വെടിയുതിര്‍ത്ത് ആത്മഹത്യക്ക് ശ്രമിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. എസ്.ആർ.പി.എഫിന്‍റെ കോലാപ്പൂർ 16 ഡിവിഷനിലെ കോൺസ്‌റ്റബിളായ ദീപക് ചവാനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അവധി ദിവസമായതിനാല്‍ ഇയാള്‍ ക്വാട്ടേഴ്സിലായിരുന്നു, അവിടെവച്ചാണ് സംഭവമുണ്ടായത്. വെടിശബ്‌ദം കേട്ട് റൂമിലെത്തിയ സഹപ്രവര്‍ത്തകര്‍ ഇയാളെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ഗുരുതരാവസ്ഥ പരിഗണിച്ച് പിന്നീട് ബോംബെ ആശുപത്രിയിലേക്ക് മാറ്റിയ ദീപക് അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. കുടുംബപ്രശ്‌ങ്ങള്‍ കാരണമാണ് ദീപക് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പ്രാഥമിക വിവരം.

ABOUT THE AUTHOR

...view details