കേരളം

kerala

ETV Bharat / bharat

ശ്രീശൈലം ക്ഷേത്ര അഴിമതി: 26 ജീവനക്കാരെ അറസ്റ്റ് ചെയ്തു - ശ്രീശൈലം മല്ലികാർജ്ജുന ക്ഷേത്രം

ക്ഷേത്രത്തിലെ സാമ്പത്തിക അഴിമതി മെയ് 24 ന് പുറത്തുവന്നിരുന്നു. രണ്ടരകോടിയിലധികം രൂപ നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്.

Srisailam temple scam scam worth 2.5 crore Srisailam temple Andhra Pradesh government അമരാവതി കർനൂൾ ജില്ല ശ്രീശൈലം മല്ലികാർജ്ജുന ക്ഷേത്രം സാമ്പത്തിക അഴിമതി
ശ്രീശൈലം ക്ഷേത്ര അഴിമതി: 26 ജീവനക്കാരെ അറസ്റ്റ് ചെയ്തു

By

Published : Jun 3, 2020, 10:07 AM IST

അമരാവതി:കർനൂൾ ജില്ലയിലെ ശ്രീശൈലം മല്ലികാർജ്ജുന ക്ഷേത്രത്തിലെ സാമ്പത്തിക അഴിമതി കേസിൽ 26 പേർ അറസ്റ്റിൽ. ക്ഷേത്രത്തിലെ സാമ്പത്തിക അഴിമതി മെയ് 24 ന് പുറത്തുവന്നിരുന്നു. രണ്ടരകോടിയിലധികം രൂപ നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്. മൂന്ന് സ്ഥിര ജോലിക്കാരും 23 പുറം ജോലിക്കാരുമാണ് അറസ്റ്റിലായത്. ഇവർ ക്ഷേത്ര സോഫ്റ്റ്വെയർ സംവിധാന്ങ്ളില്‍ തിരിമറി നടത്തി സ്വന്തം അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയായിരുന്നു. വിവിധ ബാങ്കുകളിൽ ജോലി ചെയ്തിരുന്ന പ്രതികൾ ക്ഷേത്ര ദർശനം, മറ്റ് സേവനങ്ങൾ എന്നിവയ്ക്കുള്ള ടിക്കറ്റ് വിൽപ്പനയിലൂടെയാണ് പണം തട്ടിയെടുത്തത്.

2016 മുതൽ 2019 വരെ ഇവർ തട്ടിപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. 20 ജീവനക്കാർക്കെതിരെ സെക്ഷൻ 406, 409, സെക്ഷൻ 402, ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 34, ഐടി നിയമത്തിലെ സെക്ഷൻ 65 ,66 എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. മൂന്ന് വർഷത്തിനിടയിൽ ഏകദേശം 1.4 കോടി രൂപ ഇവർ തട്ടിയെടുത്തതായി കണ്ടെത്തി. ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ കെ എസ് രാമ റാവുവാണ് സംഭവം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. അർജിത സേവാ ടിക്കറ്റുകളുടെ എണ്ണത്തിൽ പൊരുത്തക്കേടുണ്ടെന്ന പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ആന്ധ്രാപ്രദേശിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് ശ്രീശൈലം ക്ഷേത്രം. കൊവിഡ് -19 ലോക്ക് ഡൗൺ കാരണം രണ്ട് മാസത്തിലേറെയായി അടച്ചിട്ടിരിക്കുന്ന ക്ഷേത്രം ജൂൺ എട്ടിന് വീണ്ടും തുറക്കും.

ABOUT THE AUTHOR

...view details