ശ്രീനഗര്‍: ശ്രീനഗറില്‍ വോട്ടിങിനിടെ നടന്ന കല്ലേറില്‍ രണ്ടു ഡിവൈഎസ്പി ഉള്‍പ്പടെ നിരവധി പൊലീസ് ഉദ്യോഗസ്ഥക്കു പരിക്കേറ്റു. ശ്രീനഗര്‍ മണ്ഡലത്തില്‍ ഇന്ന് ഇത്തരം നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വോട്ടിങ് നടക്കുന്നതിനിടയില്‍ സുരക്ഷാസേനക്ക് നിരവധി അക്രമണങ്ങളാണ് നേരിടേണ്ടി വന്നിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു.
ശ്രീനഗറില്‍ പോളിങ് ദിനത്തില്‍ അക്രമണം; പൊലീസുകാര്‍ക്കു പരിക്ക് - ശ്രീനഗര്‍ മണ്ഡലം
ശ്രീനഗറില്‍ വോട്ടിങിനിടെ നടന്ന കല്ലേറില്‍ രണ്ടു ഡിവൈഎസ്പി ഉള്‍പ്പടെ നിരവധി പൊലീസ് ഉദ്യോഗസ്ഥക്കു പരിക്കേറ്റു.
ശ്രീനഗറില്‍ പോളിങ് ദിനത്തില്‍ അക്രമണം
സമാനമായി ഹൈദര്‍പോരാ പ്രദേശത്ത് ഡ്രൈവറായ മൊഹമ്മദ് യസീന്‍ ദാര്‍ (22) അക്രമണത്തില്‍ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചു. പ്രദേശവാസികളോട് പരമാവധി തെരഞ്ഞെടുപ്പിനോട് സഹകരിക്കാനും അക്രമണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.