കേരളം

kerala

ETV Bharat / bharat

കശ്മീരിലെ വിമാനത്താവളങ്ങള്‍ അടച്ചു: എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാനിര്‍ദേശം - കശ്മീരിലേക്കുള്ള മുഴുവന്‍ യാത്രവിമാനങ്ങളുടെ സര്‍വ്വീസുകളും റദ്ദാക്കി.

ജമ്മു, ലേ, ശ്രീനഗര്‍ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് താത്കാലികമായി നിര്‍ത്തിവെച്ചത്. ഇതോടെ കശ്മീരിലേക്കുള്ള മുഴുവന്‍ യാത്രവിമാനങ്ങളുടെ സര്‍വ്വീസുകളും റദ്ദാക്കി.

കശ്മീരിലെ വിമാനത്താവളങ്ങള്‍ അടച്ചു; എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാനിര്‍ദേശം

By

Published : Feb 27, 2019, 2:45 PM IST

പാകിസ്ഥാന്‍റെ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചതിന് പിന്നാലെ കശ്മീരില്‍ സുരക്ഷ ശക്തമാക്കി. സുരക്ഷാനടപടികളുടെ ഭാഗമായി കശ്മീരിലെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ മറ്റ് വിമാനത്താവളങ്ങള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ വ്യോമസേന പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതിന് പിന്നാലെ കശ്മീരില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. രജൗറി ജില്ലയില്‍ ഷെല്ലാക്രമണം നടന്നതിനാല്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

പാകിസ്ഥാന്‍അതിർത്തിയിലും കനത്ത ജാഗ്രത തുടരുകയാണ്.പാകിസ്ഥാനിലെ ലാഹോർ, മുൾട്ടാൻ, ഫൈസലാബാദ്, സിയാൽക്കോട്ട്, ഇസ്ലാമാബാദ് എന്നീ വിമാനത്താവങ്ങള്‍ അടച്ചു.

ABOUT THE AUTHOR

...view details