ശ്രീനഗർ: ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയത് കശ്‌മീരിന്‍റെ വിനോദ സഞ്ചാര മേഖലയെ സാരമായി ബാധിച്ചിരിക്കുന്നു. തുടർച്ചയായ 18ാം ദിവസവും ശ്രീനഗറിലെ പ്രശസ്‌തമായ ദാൽ തടാകവും മുഗൾ ഉദ്യാനങ്ങളും സഞ്ചാരികളില്ലാതെ വിജനമായി തുടരുകയാണ്. ഇവിടെ സഞ്ചാരികൾ താമസിക്കരുതെന്ന സുരക്ഷാ ഉപദേശം സംസ്ഥാന സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സഞ്ചാരികളില്ലാതെ കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ - സഞ്ചാരികളില്ലാതെ കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ
ദാൽ തടാകവും മുഗൾ ഉദ്യാനങ്ങളും സഞ്ചാരികളില്ലാതെ വിജനമായി തുടരുന്നു.
![സഞ്ചാരികളില്ലാതെ കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4215712-thumbnail-3x2-jk.jpg)
ശ്രീനഗർ
സഞ്ചാരികളില്ലാതെ കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ചുറ്റിപ്പറ്റി ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്ന സ്വദേശികൾ വിനോദ സഞ്ചാരികളെത്താതായതോടെ ആശങ്കയിലാണ്. ഇത് സംസ്ഥാന ടൂറിസത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഒരുകാലത്ത് വിനോദസഞ്ചാരികളുടെ മനോഹരമായ ലക്ഷ്യസ്ഥാനമായിരുന്ന നഗരത്തിലെ റെസ്റ്റോറന്‍റുകളും ഹൗസ്‌ബോട്ടുകളും പതിവ് തിരക്കികുകളില്ലാതെ ഇന്ന് വിജനമായി തുടരുകയാണ്.
Last Updated : Aug 23, 2019, 9:48 AM IST