കൊളംബോ: കൊവിഡ് 19 രോഗവ്യാപനത്തെത്തുടര്‍ന്ന് സാർക് രാജ്യങ്ങളിലെ നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി പറഞ്ഞ് ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോതാബയ രാജപക്‌സെ. കൊവിഡിനെ പ്രതിരോധിക്കാന്‍ രാജ്യത്തിന്‍റെ പൂര്‍ണ പിന്തുണ വാഗ്‌ദാനം ചെയ്തു.
സാര്‍ക് രാജ്യങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി മോദി - ഗോതാബയ രാജപക്‌സെ
കൊവിഡ് 19 പ്രതിരോധത്തിനായി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് ശ്രീലങ്ക. സാര്‍ക് രാജ്യങ്ങളിലെ സംഭാവനകള്‍ ഉപയോഗിച്ച് കൊവീഡ് 19 എമര്‍ജന്‍സി ഫണ്ട് രൂപീകരിക്കും.
ക്രിയാത്മകവും ഫലപ്രദവുമായ ചര്‍ച്ചകളായിരുന്നുവെന്നും എല്ലാ വിഷമതകളെയും അതിജീവിക്കുന്നതിനായുള്ള പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും മികച്ച ആശയങ്ങള്‍ പരസ്പരം കൈകാര്യം ചെയ്യാന്‍ കഴിഞ്ഞുവെന്നും ശ്രീലങ്കന്‍ പ്രസിഡന്‍റ് ട്വീറ്റ് ചെയ്തു.
ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദ്വീപ്, ഭൂട്ടാൻ എന്നീ എട്ട് സാർക്ക് രാജ്യങ്ങളിൽ നിന്നും ഉള്ള പ്രതിനിധികള്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. ആഗോളതലത്തില്‍ 6,000ത്തിലധികം ആളുകളുടെ ജീവന്‍ അപഹരിച്ച മഹാമാരിയെ നേരിടുന്ന അനുഭവങ്ങളും വീഡിയോ കോണ്‍ഫറന്‍സില്‍ ഉണ്ടായിരുന്നു. എല്ലാ രാജ്യങ്ങളിലും നിന്നും സ്വമേധയാ നല്‍കുന്ന പണം കൊണ്ട് കൊവിഡ് 19 എമര്‍ജന്‍സി ഫണ്ട് രൂപീകരിക്കാനും സമ്മേളനത്തില്‍ തീരുമാനമായി. പ്രതിസന്ധി ഘട്ടങ്ങളില്‍ സമ്പദ് വ്യവസ്ഥയെ വേട്ടയാടാന്‍ സഹായിക്കുന്നതിന് സാര്‍ക് നേതാക്കള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് സമ്മേളനത്തില്‍ ശ്രീലങ്കന്‍ പ്രസിഡന്‍റ് ശുപാര്‍ശ ചെയ്തിരുന്നു. രോഗവ്യാപനത്തെ പ്രതിരോധിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സാര്‍ക്ക് രാജ്യങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു സംഘം രൂപീകരിക്കണമെന്നും യോഗത്തില്‍ ശുപാര്‍ശയുണ്ടായി.