ശ്രീലങ്കൻ പ്രധാനമന്ത്രി കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി - കാശി വിശ്വനാഥ ക്ഷേത്രം
കൽ ഭൈരവ് ക്ഷേത്രത്തിലും ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്സെ ദര്‍ശനം നടത്തി
ലക്‌നൗ: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്സെ വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ രജപക്സെയെ മുതിർന്ന ഉദ്യോഗസ്ഥർ സ്വീകരിച്ചു. തുടർന്ന് കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തിയ അദ്ദേഹം ക്ഷേത്രത്തിലെ പൂജാ ചടങ്ങുകളില്‍ പങ്കെടുത്തു. കൽ ഭൈരവ് ക്ഷേത്രത്തിലും അദ്ദേഹം ദര്‍ശനം നടത്തി. തുടര്‍ന്ന് വാരാണസിയിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള സാരനാഥ് സന്ദർശിക്കുകയും ധാമെക് സ്‌തൂപത്തിൽ പുഷ്‌പാഞ്‌ജലി അർപ്പിക്കുകയും ചെയ്‌തു. നാല് ദിവസത്തെ ഇന്ത്യൻ സന്ദര്‍ശനത്തെത്തിയതാണ് ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്സെ.