കേരളം

kerala

ETV Bharat / bharat

പ്രണയം നിരസിച്ചു; യുവതിയെ കുത്തി ആത്മ്യഹത്യ ശ്രമം - കാമുകിയെ കുത്തി

ഇരുവരുടെയും നില അതീവഗുരുതരമായി തുടരുകയാണെന്ന് പൊലീസ് അധികൃതർ

യുവതിയെ കുത്തി ആത്മ്യഹത്യ ശ്രമം

By

Published : Jun 29, 2019, 12:56 PM IST

Updated : Jun 29, 2019, 2:25 PM IST

മംഗളൂരു: മംഗളുരൂ ദെരലകട്ടെയിൽ പട്ടാപ്പകൽ യുവാവ് യുവതിയെ കുത്തി ആത്മഹത്യക്ക് ശ്രമിച്ചു. പ്രണയം നിരസിച്ചതാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. സംഭവം പ്രദേശവാസികളിൽ ഒരാൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പ്രതി യുവതിയുമായി സംസാരത്തിനിടക്ക് തർക്കത്തിലേർപ്പെടുകയും. തുടർന്ന് പ്രകോപിതനായ യുവാവ് കത്തി ഉപയോഗിച്ച് യുവതിയെ കുത്തുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പ്രദേശവാസികളെ പ്രതി കത്തി ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതും തുടർന്ന് സ്വയം കഴുത്ത് മുറിക്കുന്നതും വീഡിയോയിലുണ്ട്.

യുവാവ് യുവതിയെ കുത്തി ആത്മഹത്യക്ക് ശ്രമിച്ചു

നാട്ടുകാർ ഉടൻ തന്നെ ആംബുലൻസിൽ രണ്ടുപേരെയും കെ എസ് ഹെഗ്ഡെ മെഡിക്കൽ കോളേജിൽ എത്തിച്ചു. ഇരുവരുടെയും നില അതീവഗുരുതരമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Last Updated : Jun 29, 2019, 2:25 PM IST

ABOUT THE AUTHOR

...view details