ഭീകരാക്രമണത്തിൽ സ്‌പെഷ്യൽ പൊലീസ് ഓഫീസർ കൊല്ലപ്പെട്ടു - ഭീകരാക്രമണം
ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ക്ക് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ തിങ്കളാഴ്ച ഉണ്ടായ ഭീകരാക്രമണത്തിൽ സ്‌പെഷ്യൽ പൊലീസ് ഓഫീസർ (എസ്‌പിഒ) കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഒരാൾക്ക് പരിക്കേറ്റു. ഡച്ചനിലെ തണ്ടാർ ഗ്രാമത്തിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നതെന്ന് അധികൃതർ അറിയിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ക്ക് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. പൊലീസുകാരുടെ രണ്ട് സർവീസ് റൈഫിളുകള്‍ തീവ്രവാദികൾ തട്ടിയെടുത്തതായാണ് റിപ്പോര്‍ട്ടുകൾ. അക്രമികളെ കണ്ടെത്താൻ പ്രദേശത്ത് പരിശോധന ശക്തമാക്കി.