പൊതുസ്ഥലത്ത് തുപ്പുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകും
ഇത്തരം പ്രവൃത്തികളില്‍ നിന്ന് ജനങ്ങള്‍ പിന്മാറാണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അഭ്യര്‍ഥിച്ചു.
ന്യൂഡല്‍ഹി: പൊതുസ്ഥലത്ത് തുപ്പുന്നത് കൊവിഡ് വ്യാപിക്കുന്നതിന് കാരണമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അതിനാല്‍ ഇത്തരം പ്രവൃത്തികളില്‍ നിന്ന് ജനങ്ങള്‍ പിന്മാറാണമെന്ന് മന്ത്രാലയം ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു. നേരത്തെ പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതിന് പല സംസ്ഥാനങ്ങളിലും പിഴ ഈടാക്കിയ തുടങ്ങിയിരുന്നു. മെയ് 30 ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പൊതുസ്ഥലത്ത് തുപ്പുന്നതും, മദ്യപിക്കുന്നത് 5000 രൂപ പിഴ ഈടാക്കാവുന്ന കുറ്റമാണ്. കര്‍ണാടകയില്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്യാമെന്നും നിയമമുണ്ട്.