ന്യൂഡൽഹി: നിർണായക മെഡിക്കൽ ഉപകരണങ്ങളും കൊവിഡ് -19 അനുബന്ധ മെഡിക്കൽ സാധനങ്ങളും വഹിച്ചുകൊണ്ട് സ്‌പൈസ് ജെറ്റ് സിംഗപ്പൂര്‍-ചെന്നൈ റൂട്ടില്‍ ആദ്യ സര്‍വീസ് നടത്തി. ഇന്ന് വൈകുന്നേരം 5.30 ഓടെ സ്‌പൈസ് ജെറ്റിന്‍റെ ബോയിംഗ് 737 ചരക്ക് വിമാനം ചെന്നൈയിലെത്തി. സിംഗപ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് നാളെ മറ്റൊരു ചരക്ക് ചരക്ക് വാഹനം സർവീസ് നടത്തും. ഹോങ്കോംഗ്, അബുദാബി, കുവൈറ്റ്, തെക്ക്-കിഴക്കൻ ഏഷ്യ ഉൾപ്പെടെയുള്ള മറ്റ് സ്ഥലങ്ങളിൽ നിന്നും അവശ്യസാധനങ്ങൾ വഹിച്ച് സ്‌പൈസ് ജെറ്റ് സര്‍വീസ് നടത്തുന്നുണ്ട്. ലോക്ക് ഡൗണ്‍ ആരംഭിച്ചതു മുതൽ 1,500 ടണ്ണിലധികം മെഡിക്കൽ സപ്ലൈസ്, മരുന്നുകൾ, വിവിധ സംസ്ഥാന സർക്കാരുകൾക്കുള്ള മെഡിക്കൽ ഉപകരണങ്ങൾ, മെഡിക്കൽ, ഫാർമ കമ്പനികൾ, അവശ്യസാധനങ്ങൾ എന്നിവ എത്തിക്കുന്ന 200ഓളം ആഭ്യന്തര, അന്തർദേശീയ ചരക്ക് വിമാനങ്ങൾ സര്‍വീസ് നടത്തി.
മെഡിക്കല്‍ ഉപകരണങ്ങളുമായി സ്പൈസ് ജെറ്റ് വിമാനം ചെന്നൈയിലിറങ്ങി - ലോക്ക്ഡൗണ്‍
സിംഗപ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് നാളെ മറ്റൊരു ചരക്ക് വാഹനം സർവീസ് നടത്തും
മെഡിക്കല്‍ ഉപകരണങ്ങളുമായി സ്പൈസ് ജെറ്റ് വിമാനം ചെന്നൈയിലിറങ്ങി
നിലവിലെ കണക്കനുസരിച്ച് 2020 ഏപ്രിൽ 7ന് ലൈഫ് ലൈൻ ഉഡാൻ വിമാനങ്ങൾ 39.3 ടൺ മെഡിക്കൽ സപ്ലൈസ് രാജ്യത്തുടനീളം എത്തിച്ചു. ലോക്ക് ഡൗണ്‍ സമയത്ത് ഈ വിമാനങ്ങള്‍ കയറ്റി അയച്ച മൊത്തം ചരക്ക് 240 ടണ്ണാണ്. 1,41,080 കിലോമീറ്റർ സഞ്ചരിച്ചു. 161 വിമാനങ്ങൾ സർവീസ് നടത്തിയതായി സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. അബുദാബി, കുവൈറ്റ്, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് പ്രത്യേക ചരക്ക് വിമാനങ്ങള്‍ സർവീസുകൾ നടത്തിയിട്ടുണ്ട്.