കേരളം

kerala

ETV Bharat / bharat

യാത്രക്കാർക്ക് സ്‌പൈസ് ജെറ്റിന്‍റെ കൊവിഡ്-19 ഇൻഷുറൻസ് പരിരക്ഷ - Covid-19 insurance cover

യാത്രക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ് പദ്ധതിയിലൂടെ വിമാന കമ്പനി ലക്ഷ്യം വെക്കുന്നത്. കൂടാതെ ജിഎസ്ടി ഉള്‍പ്പടെ 50,000 രൂപ മുതൽ 3,00,000 രൂപ വരെയും 443 രൂപ മുതൽ 1,564 രൂപ വരെയും പ്രീമിയമുണ്ട്.

spicejet
spicejet

By

Published : Jul 8, 2020, 5:48 PM IST

ന്യൂഡല്‍ഹി: കൊവിഡുമായി ബന്ധപ്പെട്ട ഇൻഷുറൻസ് പരിരക്ഷയുമായി സ്‌പൈസ് ജെറ്റ്. 12 മാസത്തേക്ക് സാധുതയുള്ളതാണ് ഇൻഷുറൻസ്. യാത്രക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ് ഇതുവഴി വിമാന കമ്പനി ലക്ഷ്യം വെക്കുന്നത്. കൂടാതെ ജിഎസ്ടി ഉള്‍പ്പടെ 50,000 രൂപ മുതൽ 3,00,000 രൂപ വരെയും 443 രൂപ മുതൽ 1,564 രൂപ വരെയും പ്രീമിയമുണ്ട്.

ആശുപത്രിയില്‍ പ്രവേശിക്കുന്നതിന് മുമ്പും ശേഷവുമുള്ളതുമായ എല്ലാ ചെലവുകളും ഉൾക്കൊള്ളുന്നതാണ് 30 മുതല്‍ 60 ദിവസത്തേക്ക് വരെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയെന്ന് എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. പദ്ധതിയില്‍ കൊവിഡ്-19 പരിശോധന, മരുന്നുകൾ എന്നിവ ഉൾപ്പെടുന്നു.

സ്‌പൈസ് ജെറ്റ് ഗോ ഡിജിറ്റ് ജനറൽ ഇൻഷുറൻസുമായി കൈകോർത്താണ് പദ്ധതി. മുറി, ഐസിയു വാടകയില്‍ യാതൊരു നിയന്ത്രണവുമില്ലെന്നും സ്പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details