സെക്കന്തരാബാദ്:തെലങ്കാന സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. ഞായറാഴ്ച രാവിലെ സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. ബദലപ്പള്ള സ്വദേശിയായ മധുവാണ് ആത്മഹത്യ ചെയ്തതെന്ന് സേന അറിയിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ സുരക്ഷ ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയായിരുന്നു. രാവിലെ ഏഴ് മണിയോടെയാണ് സ്വയം വെടിവച്ചത്.
തെലങ്കാനയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു - തെലങ്കാനയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ ആത്മഹത്യ
കഴിഞ്ഞ കുറച്ച് നാളുകളായി ബേങ്ക് ഓഫ് മഹാരാഷ്ട്രയില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയായിരുന്നു. രാവിലെ ഏഴ് മണിയോടെയാണ് സ്വയം വെടിവച്ചത്.
തെലങ്കാനയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു
രക്തം വാര്‍ന്ന നിലയില്‍ മധുവനെ കണ്ട നാട്ടുകാര്‍ സുരക്ഷ അലാറം മുഴക്കുകയായിരുന്നു. രക്തം വാര്‍ന്ന് മരിച്ചെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു. ഒസ്മാനിയ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. അതേസമയം മരണ കാരണം വ്യക്തമായിട്ടില്ല. ഭാര്യയും കുഞ്ഞുമുണ്ട്. കേസില്‍ അന്വേഷണം നടക്കുകയാണ്.