കേരളം

kerala

കശ്മീരില്‍ സ്കൂളുകള്‍ അടഞ്ഞുതന്നെ ; ക്ലാസുകള്‍ നടക്കുന്നത് വീടുകളില്‍

By

Published : Oct 8, 2019, 11:04 PM IST

അടുത്തമാസം പരീക്ഷ നടക്കാനിരിക്കെ ഒരുപാട് ക്ലാസുകള്‍ കുട്ടികള്‍ക്ക് നഷ്‌ട്ടപ്പെട്ടിട്ടുണ്ട്. ഇത് മറികടക്കാന്‍ അധ്യാപകരുടെ വീടുകളിലാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.

താറുമാറായി കശ്‌മീരിലെ അധ്യായനവര്‍ഷം; ക്ലാസുകള്‍ നടക്കുന്നത് വീടുകളില്‍

ജമ്മു കശ്‌മീര്‍: കശ്‌മീരില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ താറുമാറായ അധ്യയന വര്‍ഷം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയാണ് താഴ്വരയിലെ സ്‌കൂള്‍ അധികൃതര്‍. ഒക്‌ടോബര്‍ മൂന്നിന് മേഖലയിലെ എല്ലാ സ്‌കൂളുകളും തുറക്കുമെന്ന് കശ്‌മീര്‍ ഡിവിഷണല്‍ കമ്മീഷണര്‍ ബഷീര്‍ ഖാന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ അത് നടപ്പില്‍ വന്നിട്ടില്ല. അടുത്തമാസം പരീക്ഷ നടക്കാനിരിക്കെ അധ്യാപകരുടെ വീടുകളിലാണ് ഇപ്പോള്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. രാവിലെ എട്ട് മുതല്‍ പതിനൊന്ന് വരെയുള്ള സമയങ്ങളിലാണ് ക്ലാസ്. കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെടാതിരിക്കാനുള്ള ശ്രമത്തിലാണ് മാതാപിതാക്കളും.

അതേസമയം സ്‌കൂളുകളില്‍ നിന്ന് വ്യത്യസ്ഥമായ അന്തരീക്ഷത്തില്‍ പഠിക്കാവന്‍ അവസരം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് വിദ്യാര്‍ഥികള്‍ .യൂണിഫോമിന് പകരം ഇഷ്‌മുള്ള വസ്‌ത്രം ധരിക്കാന്‍ അവസരം ലഭിച്ചതാണ് കുട്ടികളെ കൂടുതല്‍ സന്തോഷവാന്‍മാരാക്കുന്നത്. മേഖലയിലെ നിയന്ത്രങ്ങള്‍ 65 ദിവസം പിന്നിടുമ്പോള്‍ സ്‌കൂളുകളുടെ മേല്‍ ഇപ്പോഴും ഭാഗികമായ നിയന്ത്രണങ്ങളുണ്ട്. ഇതേതുടർന്നാണ് വീടുകളില്‍ ക്ലാസ് നടത്താന്‍ അധ്യാപകര്‍ തീരുമാനിച്ചത്. സ്‌കൂള്‍ അധ്യാപകര്‍ക്ക് പുറമേ നിരവധി സന്നദ്ധപ്രവര്‍ത്തകരും കുട്ടികള്‍ക്ക് ക്ലാസെടുക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്.

ABOUT THE AUTHOR

...view details