ജമ്മു: കൊവിഡ് 19 മുൻകരുതലുകൾ പാലിച്ച് 700 സൈനികരുമായി പ്രത്യേക സൈനിക ട്രെയിൻ ജമ്മുവിലെത്തി. പരിശീലനം പൂർത്തിയാക്കിയ 700ഓളം സൈനികരുമായി സൈനിക ട്രെയിൻ ഏപ്രിൽ 17 ന് ബംഗളൂരുവിൽ നിന്നാണ് യാത്ര തിരിച്ചതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു.
പ്രത്യേക ട്രെയിന്‍ 700 സൈനികരുമായി ജമ്മുവിലെത്തി - military special train
സൈനിക പരിശീലന സ്ഥാപനങ്ങളിലെ പ്രൊഫഷണൽ കോഴ്‌സുകൾ പൂർത്തിയാക്കിയ ശേഷം യൂണിറ്റുകളിലേക്ക് ഉദ്യോഗസ്ഥരെ മാറ്റാൻ പ്രത്യേക സൈനിക ട്രെയിൻ പദ്ധതിയിട്ടിരുന്നു
പ്രത്യേക സൈനിക ട്രെയിൻ ജമ്മുവിലെത്തി
സൈനിക പരിശീലന സ്ഥാപനങ്ങളിലെ പ്രൊഫഷണൽ കോഴ്‌സുകൾ പൂർത്തിയാക്കിയ ശേഷം പ്രവർത്തന മേഖലകളിൽ വിന്യസിച്ചിരിക്കുന്ന യൂണിറ്റുകളിലേക്ക് ഉദ്യോഗസ്ഥരെ മാറ്റാൻ പ്രത്യേക സൈനിക ട്രെയിൻ പദ്ധതിയിട്ടിരുന്നു. ട്രെയിനിലെത്തിയ എല്ലാ ഉദ്യോഗസ്ഥരും നിർബന്ധിത ക്വാറന്‍റൈന് വിധേയരായിട്ടുണ്ടെന്ന് കരസേന ഉറപ്പുവരുത്തി. ഉദ്യോഗസ്ഥര്‍ യാത്രയിലുടനീളം സാമൂഹിക അകലം പാലിക്കുകയും ജമ്മു റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്.