കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയിലെ അഫ്ഗാൻ പൗരമാർ പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് മടങ്ങും - 'വന്ദേ ഭാരത് മിഷന്‍'

കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്‍റെ സഹായത്തോടെയാണ് അഫ്ഗാൻ സർക്കാർ പ്രത്യേക വിമാനം ക്രമീകരിച്ചത്. 'വന്ദേ ഭാരത് മിഷന്‍റെ' ഭാഗമായി കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെ ആദ്യ ബാച്ച് ഇന്ന് കാബൂളിൽ നിന്ന് കാമെയർ വിമാനത്തിൽ പൂനെയിലേക്ക് പുറപ്പെടും.

stranded Afghan nationals National Defence Academy Pune International Airport Hardeep Singh Puri Minister of Civil Aviation Vande Bharat Mission മുംബൈ മഹാരാഷ്ട്ര അഫ്ഗാൻ പൗരമാർ നാഷണൽ ഡിഫൻസ് അക്കാദമി 'വന്ദേ ഭാരത് മിഷന്‍' സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി
മഹാരാഷ്ട്രയിൽ കുടുങ്ങിയ 140 ലധികം അഫ്ഗാൻ പൗരമാർ പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് മടങ്ങും

By

Published : May 17, 2020, 5:14 PM IST

മുംബൈ:മഹാരാഷ്ട്രയിൽ കുടുങ്ങിയ 140ലധികം അഫ്ഗാൻ പൗരമാർ ഞായറാഴ്ച ഉച്ചയ്ക്ക് പൂനെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് മടങ്ങും. ഇവരിൽ ഭൂരിഭാഗവും നാഷണൽ ഡിഫൻസ് അക്കാദമി (എൻ‌ഡി‌എ)യിലെ കേഡറ്റുകളിൽ ഉൾപ്പെടുന്നു.

കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്‍റെ സഹായത്തോടെയാണ് അഫ്ഗാൻ സർക്കാർ പ്രത്യേക വിമാനം ക്രമീകരിച്ചത്. അതേസമയം 'വന്ദേ ഭാരത് മിഷന്‍റെ' ഭാഗമായി കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെ ആദ്യ ബാച്ച് ഇന്ന് കാബൂളിൽ നിന്ന് കാമെയർ വിമാനത്തിൽ പൂനെയിലേക്ക് പുറപ്പെടും. മെയ് 16 മുതൽ സർക്കാരിന്‍റെ രണ്ടാം ഘട്ട 'വന്ദേ ഭാരത് മിഷൻ' ദൗത്യത്തിന്‍റെ ഭാഗമായാണ് ഘട്ടംഘട്ടമായുള്ള കുടിയൊഴിപ്പിക്കൽ.

രണ്ടാം ഘട്ടത്തിൽ 40 രാജ്യങ്ങളിൽ നിന്ന് കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ ഫീഡർ വിമാനങ്ങൾ ഉൾപ്പെടെ 149 വിമാനങ്ങൾ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി 13,000 പേർ സ്വദേശത്ത് മടങ്ങിയെത്തിയതായി സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. നെവാർക്ക്, ലണ്ടൻ, ദുബായ്, അബുദാബി എന്നിവിടങ്ങളിൽ നിന്ന് 812 പൗരന്മാർ എയർ ഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വഴി തിരിച്ചെത്തി. കൂടുതൽ വിമാനങ്ങൾ സർവീസ് തുടരുകയാണെന്നും മന്ത്രി ട്വീറ്ററിൽ കുറിച്ചു.

ABOUT THE AUTHOR

...view details