കാൻപൂർ: ഉത്തർപ്രദേശിലെ ബെഹ്മൈ കൂട്ടക്കൊല കേസിൽ പ്രത്യേക കോടതി ഫെബ്രുവരി 12ന് വിധി പ്രഖ്യാപിക്കും. പോഷ, ഭിഖ, വിശ്വനാഥ്, ശ്യാംബാബു എന്നിവർക്ക് കേസുമായുള്ള പങ്ക് സംബന്ധിച്ചാണ് കോടതി വിധി പ്രഖ്യാപിക്കുക. പോഷ ജയിലിലും ബാക്കിയുള്ളവർ ജാമ്യത്തിലുമാണ്. മൻ സിംഗ് ഉൾപ്പെടെ മറ്റ് മൂന്ന് കവർച്ചക്കാർ ഒളിവിലാണ്.
ബെഹ്മൈ കൂട്ടക്കൊല; ഫെബ്രുവരി 12ന് വിധി പ്രഖ്യാപിക്കും - ബെഹ്മൈ കൂട്ടകൊല
1981ല്‍ ആണ് ഗ്രാമത്തിലെ 20 പേരെ ഫൂലൻ ദേവിയുടെ സംഘം വെടിവച്ചു കൊന്നത്
![ബെഹ്മൈ കൂട്ടക്കൊല; ഫെബ്രുവരി 12ന് വിധി പ്രഖ്യാപിക്കും Behmai massacre case special court to take up Behmai massacre case ബെഹ്മൈ കൂട്ടകൊല; വിധി പ്രഖ്യാപനം ഫെബ്രുവരി 12ന് ബെഹ്മൈ കൂട്ടകൊല Special court to take up Behmai massacre case on Feb 12](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5903394-506-5903394-1580439902316.jpg)
ബെഹ്മൈ കൂട്ടകൊല
ജനുവരി 24ന് പ്രഖ്യാപിക്കാനിരുന്ന വിധി അഭിഭാഷകരുടെ പണിമുടക്കിനെ തുടർന്ന് നീട്ടിവെക്കുന്നതായി സർക്കാർ കൗൺസിൽ രാജു പോർവൽ അറിയിച്ചിരുന്നു. കൊള്ളക്കാരിയായിരുന്ന ഫൂലന്‍ ദേവിയുടെ സംഘം ഗ്രാമത്തിലെ 20 പേരെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ 39 വര്‍ഷത്തിന് ശേഷമാണ് വിധി പ്രഖ്യാപിക്കുന്നത്. 1981ല്‍ ആണ് ഗ്രാമത്തിലെ 20 പേരെ ഫൂലൻ ദേവിയുടെ സംഘം വെടിവച്ചു കൊന്നത്.