ന്യൂഡൽഹി: പാകിസ്ഥാന്‍റെ ഇന്‍റർ സർവീസസ് ഇന്‍റലിജൻസ് (ഐഎസ്‌ഐ) നിർദേശപ്രകാരം ചാരവൃത്തി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പാകിസ്ഥാൻ എംബസിയിലെ മൂന്ന് ജീവനക്കാരെ ഡൽഹി പൊലീസിന്‍റ പ്രത്യേക സെൽ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം അവരെ നിരന്തരം നിരീക്ഷിക്കുകയായിരുന്നു. മറ്റൊരാളിൽ നിന്ന് രഹസ്യാന്വേഷണ രേഖകൾ ലഭിക്കാൻ രണ്ട് എംബസി ഉദ്യോഗസ്ഥർ കരോൾ ബാഗ് പ്രദേശം സന്ദർശിച്ചിരുന്നെന്നും ഡൽഹി പൊലീസിന് വിവരം ലഭിച്ചിരുന്നു.
പാകിസ്ഥാൻ ഹൈക്കമ്മിഷനിലെ മൂന്ന് പേര്‍ അറസ്റ്റില്‍
ഇവരില്‍ നിന്നും വ്യാജ ആധാര്‍ കാര്‍ഡുകളും കണ്ടെടുത്തു.
കരോൾ ബാഗിൽ നിന്ന് രഹസ്യാന്വേഷണ രേഖകൾ വാങ്ങുന്നതിനിടെയാണ് ഇവരെ പൊലീസ് പിടികൂടിയത്. നാസിർ ഗൗതം എന്ന വ്യാജനാമത്തിൽ സൃഷ്ടിച്ച വ്യാജ ആധാർ കാർഡും പൊലീസ് കണ്ടെടുത്തു. പൊലീസ് ചോദ്യം ചെയ്യലിൽ തങ്ങൾ പാകിസ്ഥാൻ എംബസിയിൽ താമസിക്കുകയാണെന്നും ഇന്ത്യൻ സുരക്ഷാ ഏജൻസിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണെന്നും അവർ സമ്മതിച്ചു. കരോൾ ബാഗിലെ ഡ്രൈവറായ ജാവേദിനെക്കുറിച്ചും മറ്റൊരു പങ്കാളിയെക്കുറിച്ച് അവർ വെളിപ്പെടുത്തി. പിന്നീട് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജാവേദിനെയും പ്രത്യേക സെൽ അറസ്റ്റ് ചെയ്തു.
മൂന്ന് പ്രതികളെയും വിദേശകാര്യ മന്ത്രാലയം പാകിസ്ഥാൻ എംബസിക്ക് കൈമാറി 24 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടാൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വിദേശകാര്യ മന്ത്രാലയവും അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.