കേരളം

kerala

ETV Bharat / bharat

ഡെങ്കിപ്പനിക്കെതിരെ പ്രത്യേക ബോധവത്കരണം സംഘടിപ്പിക്കും: അരവിന്ദ് കെജ്‌രിവാൾ

കൊതുകുകൾ പരത്തുന്ന രോഗങ്ങൾ തടയുന്നതിനായി ജനങ്ങളെ ഉൾപ്പെടുത്തിയുള്ള ബോധവത്കരണ പരിപാടികളാണ് സംഘടിപ്പിക്കുക.

By

Published : Aug 28, 2019, 5:45 PM IST

Special campaign against dengue in Delhi

ന്യൂഡൽഹി: ഡെങ്കിപ്പനി തടയുന്നതിന് പ്രത്യേക പ്രചരണം സംഘടിപ്പിക്കുമെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കൊതുകുകൾ പരത്തുന്ന രോഗങ്ങൾ തടയുന്നതിനായി ജനങ്ങളെ ഉൾപ്പെടുത്തിയുള്ള ബോധവത്കരണ പരിപാടികളാണ് നടത്തുക. ഇതിൽ വിദ്യാർഥികളുടെയും റെസിഡന്‍റ് വെൽഫെയർ അസോസിയേഷനുകളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തും.

സെപ്തംബർ ഒന്ന് മുതൽ നവംബർ 15 വരെ എല്ലാ ഞായറാഴ്ചയും പത്ത് മിനിറ്റ് വീതം വീടും പരിസരവും പരിശോധിക്കാൻ ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ഡൽഹി നിവാസികളോട് അഭ്യർഥിച്ചു. ഈ അവസരങ്ങളിൽ കൊതുക് വളരാനുള്ള സാഹചര്യം പരിസരങ്ങളിൽ ഇല്ല എന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. മൊഹല്ല ക്ലിനിക്കുകളും പനി ക്ലിനിക്കുകളും ആരംഭിച്ചതോടെ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഡെങ്കിപ്പനി, ചിക്കൻഗുനിയ കേസുകൾ 80 ശതമാനം വരെ കുറഞ്ഞതായും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.

ABOUT THE AUTHOR

...view details