കേരളം

kerala

ETV Bharat / bharat

എഴുപത്തേഴ് നവജാതശിശുക്കൾ മരിച്ച കോട്ടയിലെ ആശുപത്രി സന്ദര്‍ശിച്ച് ഓം ബിര്‍ള - സ്‌പീക്കര്‍ ഓം ബിര്‍ള

48 മണിക്കൂറിനുള്ളില്‍ 10 നവജാത ശിശുക്കളാണ് കുട്ടികളുടെ ആശുപത്രികളില്‍ മരിച്ചത്

Speaker visits hospital in Kota where 77 infants died  എഴുപത്തേഴ് നവജാതശിശുക്കൾ മരിച്ചു  സ്‌പീക്കര്‍ ഓം ബിര്‍ള  നവജാത ശിശുക്കളുടെ മരണം
ബിര്‍ള

By

Published : Dec 29, 2019, 9:52 PM IST

ജയ്‌പൂര്‍: രാജസ്ഥാനിലെ കോട്ടയില്‍ എഴുപത്തേഴ് നവജാത ശിശുക്കള്‍ മരിച്ച ആശുപത്രി സന്ദര്‍ശിച്ച് ലോക്‌സഭ സ്‌പീക്കര്‍ ഓം ബിര്‍ള. ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും അപര്യാപ്‌തതയുണ്ടെന്ന് കോട്ടയിലെ എംപി കൂടിയായ ഓം ബിര്‍ള പറഞ്ഞു.

48 മണിക്കൂറിനുള്ളില്‍ 10 നവജാത ശിശുക്കളാണ് കുട്ടികളുടെ ആശുപത്രികളില്‍ മരിച്ചത്. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന്‍റെയും മറ്റ് അധികൃതരുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഡിസംബറില്‍ മാത്രം 27 ശിശുമരണങ്ങളാണ് സംഭവിച്ചിട്ടുള്ളത്. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തി ഉടൻ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോട്ട ജില്ലാ കലക്‌ടര്‍ക്കും ആരോഗ്യ-വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും രാജസ്ഥാന്‍ സ്റ്റേറ്റ് കമ്മിഷൻ നിര്‍ദേശം നല്‍കി.

ABOUT THE AUTHOR

...view details