കുടുംബ വഴക്ക്; അച്ഛൻ മക്കളെ മലയിൽ നിന്ന് എറിഞ്ഞ് കൊന്നു - കൊലപാതകം
ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്നുണ്ടായ ദേഷ്യമാണ് മക്കളെ കൊല്ലാൻ പ്രേരിപ്പിച്ചതെന്ന് പ്രതി മൊഴി നൽകി.
ചെന്നൈ:കുടുംബ വഴക്കിനെ തുടർന്ന് അച്ഛൻ മക്കളെ മലയിൽ നിന്ന് എറിഞ്ഞ് കൊന്നു. ടൂറിസ്റ്റ് കേന്ദ്രമായ കോളി ഹിൽസിലാണ് സംഭവം. തമിഴ്നാട് നാമക്കലിൽ കൊള്ളി മലൈ സ്വദേശി സിരഞ്ജീവിയാണ് ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് മക്കളായ ശ്രീദാസിനേയും (8) കവിദർശിനിയേയും (5) ക്രൂരമായി കൊലപ്പെടുത്തിയത്. തമിഴ്നാട് നാമക്കലിൽ കൊള്ളി മലൈ സ്വദേശിയാണ് സിരഞ്ജീവി. പൊലീസിന്‍റെ സഹായത്തോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഭാര്യ ഭാഗ്യത്തോട് വഴക്കുണ്ടായതിനെ തുടർന്ന് പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് മക്കളെ എറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.